വിവാഹത്തിന് എത്തിയ എല്ലാവർക്കും നന്ദി അറിയിച്ച് കാളിദാസ് ജയറാം. ഞങ്ങളുടെ വിവാഹത്തിന്റെ തിരക്ക് കാരണം ഗുരുവായൂർ അമ്പലത്തിലെത്തിയ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും കാളിദാസ് വ്യക്തമാക്കി. വിവാഹ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാളിദാസ്.
മൂന്നര വർഷത്തെ പ്രണയമാണ് വിവാഹത്തിൽ എത്തിയത്. പുതിയ യാത്ര പുതിയ തുടക്കം എന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞത്. വിവാഹത്തിന് വരാൻ നല്ല പേടിയായിരുന്നു, എന്നാൽ ഗുരുവായൂരപ്പന്റെ നടയിൽ എത്തിയപ്പോൾ നല്ല സമാധാനം കിട്ടിയതുപോലെയായിരുന്നു . ഞങ്ങളുടെ വിവാഹത്തിന്റെ തിരക്ക് കാരണം ഗുരുവായൂർ അമ്പലത്തിലെത്തിയ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും കാളിദാസ് വ്യക്തമാക്കി.
ഞങ്ങളുടെ സന്തോഷം എത്രമാത്രമാണെന്ന് പറഞ്ഞ് ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ജയറാം പറഞ്ഞത്.ഏകദേശം 32 വർഷങ്ങൾക്ക് മുമ്പ്, ഗുരുവായൂരപ്പന്റെ മുമ്പിൽ വച്ചാണ് അശ്വതിയെ താലികെട്ടിയത്. അന്ന് ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങൾ രണ്ടു പേർ മാത്രമായിരുന്നു. പിന്നീട്, കണ്ണനും ചക്കിയും ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തി. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ നവനീതും താരിണിയും അതിഥികളായെത്തി. ഞങ്ങൾക്ക് മരുമകനും മരുമോളുമല്ല, മകനും മകളുമാണ് അവർ.’- ജയറാം പറഞ്ഞു
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് 7.30 നും 7.45 മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു ഇരുവരുടെയും വിവാഹം. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തിൽ പങ്കെടുത്തതത്. 11ാം തീയതി ബുധനാഴ്ചയാണ് ചെന്നെയിൽ വിവാഹ സൽക്കാരം ഒരുക്കിയിരിക്കുന്നത്
Discussion about this post