ഒരു സർക്കാർ ജോലി, പ്രത്യേകിച്ച് കേന്ദ്രസർക്കാർ ജോലി എന്നത് ഏവരുടെയും സ്വപ്‌നം ആണ്. ഇതിനായി കിണഞ്ഞ് പരിശ്രമിക്കുന്നവർ ആയിരിക്കും ഭൂരിഭാഗം ചെറുപ്പക്കാരും. ചെറിയ ജോലിയെങ്കിലും സർക്കാർ തസ്തികയിൽ ലഭിക്കാൻ വേണ്ടി വലിയ പ്രയത്‌നമാണ് ആളുകൾ നടത്തുന്നത്. പലരുടെയും പ്രയത്‌നം ഫലം കാണാറുമുണ്ട്.
പരീക്ഷയിലെ വിജയം ആണ് സർക്കാർ ജോലിയുടെ മാനദണ്ഡം ആയി പരിഗണിക്കാറുള്ളത്. സുരക്ഷാ സേനയുടെ ഭാഗം ആകണമെങ്കിൽ കായിക ക്ഷമതയും നാം തെളിയിക്കേണ്ടതുണ്ട്. എന്നാൽ സർക്കാർ ജോലി ലഭിക്കുന്നതിനുള്ള മാനദണ്ഡം ഇവ മാത്രമല്ല. നമ്മുടെ ഭാഗത്ത് നിന്നും ഒരു ചെറിയ പിഴവിന് നമ്മുടെ ഭാവി തന്നെ ഇല്ലാതാക്കാൻ കഴിയും.
ശരീരത്തിൽ ടാറ്റു ചെയ്യുക എന്നത് ഇന്ന് ഫാഷന്റെ ഭാഗം ആണ്. സ്ത്രീകളും പുരുഷന്മാരും ഇത് ചെയ്യാറുണ്ട്. എന്നാൽ സർക്കാർ ജോലി മോഹിക്കുന്നവർ ഇത് ഒഴിവാക്കുകയാണ് നല്ലത്. കാരണം ശരീരത്തിൽ ടാറ്റു ഉണ്ടെങ്കിൽ നിങ്ങൾ സർക്കാർ ജോലിയിൽ നിന്നും ഒഴിവാക്കപ്പെടാം.
യുപിഎസ്‌സി, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ് റിക്രൂട്ട്‌മെന്റിനാണ് ടാറ്റു ചെയ്യുന്നതിലൂടെ നിങ്ങളുടെ യോഗ്യത നഷ്ടപ്പെടുക. ഇതിന് പുറമേ കര, നാവിക, വ്യോമസേനാ റിക്രൂട്ട്‌മെന്റുകൾക്കും ടാറ്റു പാടില്ലെന്ന നിബന്ധന ബാധകമാണ്. അതുകൊണ്ട് തന്നെ ഇതിനായി പരിശ്രമിക്കുന്നവർ ശരീരത്തിൽ ടാറ്റു ചെയ്യുന്നത് ഒഴിവാക്കുകയാണ് നല്ലത്.
അതേസമയം ചില വിഭാഗത്തിന് ഒഴിവുണ്ട്. പ്രത്യേക പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വനവാസി ഐഡന്റിറ്റി ടാറ്റൂ സംബന്ധിച്ച് ഇളവുണ്ട്.
Discussion about this post