തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയോടൊപ്പം മുട്ട വിലയും കുതിച്ചുയരുകയാണ്. ഇന്ന് ഒരു മുട്ടയ്ക്ക് 25 പൈസയാണ് വര്‍ദ്ധിച്ചത്. ക്രിസ്മസ് സീസണ്‍ തുടങ്ങിയതോടെ കേക്കിലും മറ്റും ഉപയോഗിക്കാൻ മുട്ടയുടെ ആവശ്യം കൂടിയതോടെയാണ് വിലയിലും വര്‍ദ്ധനവ് വരാനുള്ള കാരണം.
കേരളത്തിൽ ഏറ്റവും കൂടുതല്‍ മുട്ട ഇറക്കുമതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന മുട്ടയുടെ വിലയിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതും വില വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്.
കേരളത്തില്‍ നിലവില്‍ 6. 90 രൂപ മുതലാണ് മുട്ട വില്‍പ്പന നടക്കുന്നത്. ഇതുകൂടാതെ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ വരുന്ന കയറ്റിറക്കുകൂലി, വാഹനചെലവ്, ഏജന്റുമാരുടെ ലാഭം തുടങ്ങിയവയെല്ലാം ആശ്രയിച്ചിരിക്കും.
മുട്ട വില വര്‍ദ്ധിച്ചതോടെ ഹോട്ടലുകളില്‍ ഓംലെറ്റിന്റെയും ബുള്‍സൈയുടെയും എല്ലാം വിലയിലും വലുപ്പത്തിലും എല്ലാം മാറ്റങ്ങൾ വരാനാണ് സാധ്യത.
Discussion about this post