മലപ്പുറം: പൊന്നാനിയിൽ ലഹരിക്കടത്ത് സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് അതിസാഹസികമായി പോലീസ് പിടികൂടിയത്. ലഹരിക്കടത്ത് സംഘത്തിന്റെ വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറിൽ രാസ ലഹരി വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. ആഡംബര വാഹനത്തിലെ ലഹരിക്കടത്ത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ ഇവർ ഇടിച്ച് വീഴ്ത്തുകയും, ഈ വാഹനം ഇടിച്ച് എസ്‌ഐയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഇവരെ പോലീസ് പിടികൂടിയത്.
വെളിയങ്കോട് സ്വദേശി ഫിറോസ്, പൊന്നാനി സ്വദേശി മുഹമ്മദ് നിയാസുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സാദിഖ് ഒളിവിലാണ് ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
Discussion about this post