സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിന്റെ ആഗോള റിലീസ് 2025 മാര്‍ച്ച് 27 ന് ആണ്. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലും ആയാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ചിത്രത്തിന്റെ താരനിരയെ വളരെ സര്‍പ്രൈസ് ആക്കിയാണ് പൃഥ്വിരാജ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലൂസിഫറില്‍ ഇല്ലാത്ത പലരും എമ്പുരാനില്‍ ഉണ്ടാകുമെന്ന സൂചനകള്‍ വന്നിട്ടുണ്ടെങ്കിലും ആരൊക്കെയാണ് ആ സര്‍പ്രൈസ് എന്‍ട്രി എന്ന് പുറത്ത്‌വിട്ടിരുന്നില്ല.
ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ തമിഴിലെ ഒരു പ്രശസ്ത അഭിനേതാവുമുണ്ട് എന്ന സൂചനയാണ് എത്തിയിരിക്കുന്നത്. എമ്പുരാന്‍ ലൊക്കേഷനില്‍ താന്‍ കണ്ട കാഴ്ചയെക്കുറിച്ച് മുന്‍ ബിഗ് ബോസ് താരം കൂടിയായ ആര്‍ജെ രഘു പങ്കുവച്ചിരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരിക്കല്‍ എമ്പുരാന്‍ ലൊക്കേഷനില്‍ പോകേണ്ട ആവശ്യം തനിക്ക് വന്നെന്നും അങ്ങനെയാണ് അവിടെ എത്തിയതെന്നും ആണ് രഘു പറയുന്നു. ‘പൃഥ്വിരാജ് എന്ന സംവിധായകനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. ഞാനുള്ള സമയത്ത് മലയാളത്തിലെ പ്രശസ്തരായ രണ്ട് അഭിനേതാക്കളും തമിഴിലെ ഏറെ പോപ്പുലര്‍ ആയിട്ടുള്ള മറ്റൊരു അഭിനേതാവുമായിട്ടുള്ള ഒരു സീന്‍ ആണ് എടുത്തത്. അത്രയും സ്പീഡില്‍, അത്രയും പെര്‍ഫെക്ഷനിലാണ് പൃഥ്വിരാജ് കാര്യങ്ങള്‍ ചെയ്യുന്നത്’ രഘു പറയുന്നു.
ട്രാക്ക് ആന്‍ഡ് ട്രോളി ഉപയോഗിച്ചുള്ള ഷോട്ട് ആയിരുന്നു എടുത്തിരുന്നത്. ആ ആര്‍ട്ടിസ്റ്റിന്‍റെ എക്സ്പ്രഷന്‍ പുള്ളിക്ക് കിട്ടി. അത് കിട്ടിയാലും സാധാരണ ഒരു ബഫര്‍ ടൈം ഉണ്ടാവും. ഇവിടെ അതൊന്നുമില്ല. കട്ട്, ഓകെ. പരിപാടി കഴിഞ്ഞു. പിന്നീട് ജയന്‍ നമ്പ്യാരോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഇങ്ങനെ തന്നെയാണ് അദ്ദേഹം ലൂസിഫറും ബ്രോ ഡാഡിയും ഡയറക്റ്റ് ചെയ്തത് എന്ന്’ ആര്‍ജെ രഘു കൂട്ടിച്ചേര്‍ത്തു.
Discussion about this post