എന്തൊരു ഭംഗിയാണ് ഈ പ്രകൃതിയ്ക്ക് മാറിമാറിവരുന്ന ഋതുക്കൾ പ്രകൃതിയെ കൂടുതൽ മനോഹരിയാക്കുന്നു. മാറിമാറിവരുന്ന മഴക്കാലവും,വസന്തവും മഞ്ഞുകാലവും വേനലും കാത്തിരിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിനും ഉണ്ട്. എന്നാൽ ഇങ്ങനെ ഋതുക്കൾ മാറുമ്പോഴേക്കും വിഷാദം വരുന്ന ആളുകളുമുണ്ട്. അത്തരത്തിലൊരാളാണോ നിങ്ങൾ അല്ലെങ്കിൽ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ ? എങ്കിൽ അറിയേണ്ട ചില കാര്യങ്ങളുണ്ട്.
നിസാരമാക്കി കളയേണ്ട ഒന്നല്ല, ഈ മൂഡ് മാറ്റം. സീസണൽ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്ഡി എന്നാണ് ഈ അവസ്ഥയുടെ പേര്. ചില തണുത്ത പ്രഭാതങ്ങൾ,മഴക്കാറ്, മഞ്ഞുമൂടിയ അന്തരീക്ഷമൊക്കെ പലരെയും വിഷാദത്തിലേക്കും സംഘർഷത്തിലേക്കും ചെന്നെത്തിച്ചേക്കാം. അത്വരെ വളരെ ഇഷ്ടത്തോടെ ചെയ്ത കാര്യങ്ങൾ പെട്ടെന്ന് നിർത്തുക, വല്ലാത്ത നിരാശ, ഉറക്കവും വിശപ്പും ഇല്ലാത്ത അവസ്ഥയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകും. എസ്ഡിയുടെ പ്രധാന ലക്ഷണങ്ങളായ ഈ അവസ്ഥയെ മറികടക്കാൻ പലരും പ്രയാസം അനുഭവിക്കാറാണ് പതിവ്.
രാവിലെയും വൈകുന്നേരവും ഇളം വെയിൽ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ വിറ്റാമിൻ ഡിയ്‌ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സെറോടോണിൻ എന്ന ഹോർമോണിൻറെയും ഉത്പാദനം മെച്ചപ്പെടുത്തും.മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പല ശീലങ്ങൾക്ക് ഈ സമയം തുടക്കമിടാം. വായന, സെൽഫ് കെയർ, ശേഖരണം തുടങ്ങിയ ശീലങ്ങൾ നിങ്ങളെ കൂടുതൽ തിരക്കിലാക്കുകയും വിഷാദഭാവത്തിൽ നിന്നും പുറത്തു കടക്കുകയും ചെയ്യാം. എത്ര നിരാശ തോന്നിയാലും വ്യായാമം മുടക്കുകയോ ബന്ധങ്ങളെ കൈവിട്ട് കളയുകയോ നല്ല ഭക്ഷണശീലങ്ങൾ ഉപേക്ഷിക്കുകയോ അരുത്. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക. മറിച്ച് ഒട്ടും കൺട്രോൾ ചെയ്യാനോ വിഷാദ അവസ്ഥയിൽ നിന്ന് പുറത്ത് കടക്കാനോ തോന്നിയില്ലെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ സഹായം തേടുകയും ആവശ്യമെങ്കിൽ മരുന്നുകൾ കഴിക്കുകയും ചെയ്യുക.













Discussion about this post