ശരീര ഭാരം കുറയ്ക്കാൻ നിരവധി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. ഇതിനായി വ്യായാമം വരെ ചെയ്യുന്നവരാകും നമ്മൾ. എന്നാൽ ഇത് വല്ല്യ ബുദ്ധിമുട്ട് ആയത് കൊണ്ട് പലർക്കും മടിയാണ് എന്ന് തന്നെ പറയാം. എന്നാൽ വണ്ണം കുറയ്ക്കാൻ ഏറ്റവും എളുപ്പ വഴി ആരോഗ്യകരമായ പാനീയങ്ങൾ കുടിക്കുന്നതാണ്. അങ്ങനെയുള്ള ഒരു പാനീയമാണ് കഞ്ഞിവെള്ളം.
ശരീരഭാരം കുറയ്ക്കാൻ ബെസ്റ്റാണ് കഞ്ഞി വെള്ളം. ദഹനത്ത സഹായിക്കുക , പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, ശരീരത്തിൽ നിന്ന് വിഷാംശം ഇല്ലാാക്കുക തുടങ്ങിയ ആരോഗ്യ ഗുണങ്ങളും ഏറെയാണ്. ചർമ്മത്തിനും സൂപ്പറാണ് ഇത്.
കഞ്ഞിവെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ
ഊർജം വർദ്ധിപ്പിക്കുന്നു
കഞ്ഞിവെള്ളത്തിൽ കാർബോഹൈഡ്രറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജം നൽകുന്നു .
കലോറി കുറവ്
ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ആരോഗ്യകരവും കൊഴുപ്പ് കുറഞ്ഞതുമായ പാനീയം തേടുന്നവർക്ക് കഞ്ഞി വെള്ളം മികച്ചൊരു ഓപ്ഷനാണ്. മധുര പാനീയങ്ങൾക്കുള്ള കുറഞ്ഞ കലോറി ബദലാണിത്. 100 മില്ലി കഞ്ഞി വെള്ളത്തിൽ ഏകദേശം 40-50 കലോറി അടങ്ങിയിട്ടുണ്ട്.
ദഹനം മെച്ചപ്പെടുത്തുന്നു
ദഹനം സംബന്ധിച്ചുള്ള പരിഹാരത്തിന് നല്ലതാണ് കഞ്ഞിവെള്ളം. കഞ്ഞി വെള്ളത്തിലെ അന്നജം ദഹനപ്രശ്‌നങ്ങൾ ഇല്ലാതാകുന്നു.
ശരീരത്തിൽ ജലാംശം നൽകുന്നു
ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ പ്രധാന ഇലക്ട്രോലൈറ്റുകൾ കഞ്ഞി വെള്ളത്തിലുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ജലാംശം വിശപ്പ് ശമിപ്പിക്കാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും സഹായിക്കുന്നു.
ഭക്ഷണത്തിനിടയിൽ കഞ്ഞി വെള്ളം കുടിക്കുന്നതിലൂടെ വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. അതിനാൽ ഇടയിലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം ഇതിലൂടെ ഒരു പരിധി വരെ വണ്ണം കുറയ്ക്കാൻ സഹായിക്കും.
Discussion about this post