തിരുവനന്തപുരം: ജനിച്ച നാടിനെ പ്രശസ്തിക്ക് വേണ്ടി രാജ്യത്തെ ഒറ്റികൊടുക്കുകയാണ് പുരോഗമനവാദികളെന്ന് നടിക്കുന്ന പലരുമെന്ന് സംവിധായകന് രാജസേനന്.
കലാലയങ്ങള്‍ നാടിനു വേണ്ടല്ല നകാര്യങ്ങള് ചെയ്യേണ്ട സ്ഥലങ്ങളാണ്. എന്നാല്‍ പുരോഗമന വാദികള്‍ എന്ന് നടിക്കുന്ന ഒരുകൂട്ടം ആളുകള്‍ കലാലയങ്ങളില്ക്കയറി വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുകയാണ്. നാടിനെ ശരിയായ ദിശയില്‍ നയിക്കണമെന്ന ചിന്താഗതി കപട പുരോഗമന വാദികള്ക്കില്ലെന്നും രാജസേനന് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ തെറ്റു ചെയ്താല്‍ അവരെ ശരിയായ രീതിയില്‍ നയിക്കേണ്ടത് അധ്യാപകരാണ്. എന്നാല്‍ ഒരുകൂട്ടം അധ്യാപകരും തെറ്റു ചെയ്യുന്ന കുട്ടികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇത് രാജ്യത്തിന്റെ പുരോഗതിയെ തളര്‍ത്തുകയേ ഉള്ളു എന്നും രാജസേനന് പറഞ്ഞു.
‘രാജ്യത്തെ രക്ഷിക്കൂ രാജ്യ ദ്രോഹികളില്‍ നിന്ന്’ എന്ന മുദ്രാവാക്യവുമായി തപസ്യയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സംഘടിപ്പിച്ച സ്വദേശാഭിമാനി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജസേനന്.
രാജ്യത്തെ ദേവാലയമായി കാണാന്‍ എല്ലാവര്ക്കും കഴിയണമെന്നും രാജസേനന് കൂട്ടിച്ചേര്‍ത്തു.
Discussion about this post