തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രക്ക് ഈ മാസം 13ന് തിരി തെളിയുകയാണ്. എന്നാല്‍, ഇതിനൊപ്പം വലിയ വിവാദങ്ങള്‍ക്കും തുടക്കമായി. ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഗുരുതരമായ തെറ്റ് കടന്നുകൂടിയതാണ് വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.
പഴയ സിനിമ പ്രദർശന വിഭാഗത്തിൽ സംവിധായകന്റെ ചിത്രം മാറി നല്‍കിയതാണ് വിവാദമായത്. 1965ൽ പുറത്തിറങ്ങിയ ‘കാവ്യമേള’ എന്ന പ്രശസ്‌ത ചിത്രത്തിന്റെ സംവിധായകൻ എം കൃഷ്‌ണൻ നായരുടെ ചിത്രത്തിന് പകരം പ്രശസ്‌ത സാഹിത്യ നിരൂപകൻ പ്രൊഫ. എം. കൃഷ്‌ണൻ നായരുടെ ചിത്രമാണ് വെബ്‌സൈറ്റിൽ നൽകിയത്. പിന്നീട് ചിത്രം നീക്കി ശരിയായ ചിത്രം നല്‍കുകയാണ ചെയ്തത്. ചിത്രങ്ങൾ പ്രചരിച്ചതോടെ നിര്‍വഹിച്ചു പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്യും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും.
വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത ‘ഐ ആം സ്റ്റിൽ ഹിയർ’ ആണ് ഉദ്ഘാടനചിത്രമായി പ്രദർശിപ്പിക്കുക. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണിമുതൽ 5:45 വരെ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടായിരിക്കും.
ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും ആയിരിക്കും പ്രദർശിപ്പിക്കുക. ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്രകലയിൽ ശതാബ്ദിയിലത്തെിയ അർമീനിയയിൽനിന്നുള്ള ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
Discussion about this post