പാലക്കാട്: പാലക്കാട്: മണ്ണാർക്കാട് പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. ഇരുവരെയും പൊലീപൊലീസ് ചോദ്യം ചെയ്തുവരുകയാണ്സ് ചോദ്യം ചെയ്തുവരുകയാണ്.
കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ പരിക്കേറ്റ ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയാണ് പോലീസ് ഇവരുടെ മൊഴിയെടുത്തത്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്ന് ഡ്രൈവർ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം റോഡിൽ തെന്നലുണ്ടായിരുന്നു. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് ഡ്രൈവറുടെ മൊഴി.
അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തിയിരുന്നു. വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നു എന്നാണ് പ്രാഥമികമായ പരിശോധനയില്‍ വ്യക്തമായത്. അപകടത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. അപകടത്തിനിടയാക്കിയ സ്ഥലത്ത് ഒരുപാട് തവണ അപകടം നടന്നിട്ടുണ്ടെന്നും ഇത് സ്ഥിരമായ അപകട മേഖലയാണെന്നും ആണ് നാട്ടുകാർ പറയുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.
അപകടം സ്ഥിരമായ പ്രദേശമായതിനാൽ തന്നെ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും അപകടം നടന്നത്.
Discussion about this post