ആധുനിക നോട്രഡാമസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിയൻ ആതോസ് സലോമിന്റെ 2025 നെ കുറിച്ച് നടത്തിയ പ്രവചനങ്ങൾ ചർച്ചയാകുന്നു. കോവിഡ് -19 മഹാമാരി, എലോൺ മസ്‌കിൻറെ ട്വിറ്റർ ഏറ്റെടുക്കൽ (ഇപ്പോൾ എക്‌സ്), എലിസബത്ത് രാജ്ഞി രണ്ടാമൻറെ മരണം, ഛിന്നഗ്രഹത്തിൻറെ ഭീഷണി തുടങ്ങിയ തൻറെ പ്രവചനങ്ങളെല്ലാം നടത്തിയ ആളാണ് ആതോസ് സലോമിയെന്ന 36കാരൻ.
യുക്രൈനിലോ ഗാസയിലോ അല്ല മൂന്നാം ലോക മഹായുദ്ധത്തിൻറെ തുടക്കമെന്നും അത് ദക്ഷിണ ചൈനാ കടലിലെ തർക്കപ്രദേശത്ത് നിന്നായിരിക്കുമെന്നാണ് ആതോസ് സലോമിയുടെ പ്രവചനം. ‘ചില അത്ഭുതകരമായ സംഭവങ്ങളിലൂടെയോ വിനാശകരമായ സൈബർ ആക്രമണത്തിലൂടെയോ’ അത് ആരംഭിക്കുമെന്ന് ആതോസ് സലോമി മുന്നറിയിപ്പ് നൽകുന്നു.
ഗോഡ് ഓഫ് ചാവോസ്’ (God of Chaos) എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തെക്കുറിച്ച് നാസ അടുത്തിടെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആതോസ് സലോമി ജനശ്രദ്ധ ആകർഷിച്ചത്. നാസയുടെ ഛിന്നഗ്രഹം 2024 ഒഎന്നിനെ (Asteroid 2024 ON) കുറിച്ചുള്ള മുന്നറിപ്പ് വന്നതോടെ ‘മനോരോഗി’ എന്ന് സുഹൃത്തുക്കൾക്കിടെയിൽ വിളിപ്പേരുള്ള ആതോസ് സലോമിയുടെ പ്രവചനങ്ങൾക്ക് വിശ്വാസ്യത കൈവരുകയായിരുന്നു.
Discussion about this post