ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവ്വതി തിരുവോരത്ത്. 2006 ൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ന് മോളിവുഡിലെ വിലപിടിപ്പുള്ള താരമാണ്. 2015ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം പാർവ്വതിയെ തേയിയെത്തി. എന്ന് നിന്റെ മൊയ്തീൻ , ചാർലി തുടങ്ങി. സിനിമയിലെ മികച്ച പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. 37 വയസിലും അവിവാഹിതയായി തുടരുന്ന താരം. മാതൃത്വത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റു ചെയ്തിട്ടുണ്ട്. ഏഴ് വയസായ സമയത്ത് ഞാൻ തീരുമാനിച്ചു എന്റെ മകളുടെ പേര് എന്താണെന്നെന്നായിരുന്നു അത്.’
ഇപ്പോഴിതാ പാർവ്വതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുകയാണ്. തന്റെ അരുമയായ നായക്കുട്ടിയുടെ ചിത്രങ്ങളാണ് പാർവ്വതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നാണ് പാർവതി ഈ നായക്കുട്ടിയെ വിളിക്കുന്നത്. Dobby Thiruvothu, my dogson എന്ന് കുറിച്ചുകൊണ്ടാണ് പാർവ്വതി തന്റെ പുത്രനെ പരിചയപ്പെടുത്തിയത്.
ഡോബി തിരുവോത്ത് എന്നാണ് നായയ്ക്ക് താരം നൽകിയ പേര്. അവന്റെ നാലാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പാർവ്വതി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നായക്കുട്ടി ഗർഭത്തിൽ എങ്ങനെ ഉണ്ടാകുമെന്ന് ഓർത്തെടുക്കാൻ സ്‌കാനിംഗ് ചിത്രത്തിൽ ഡോബിയുടെ ഫോട്ടോ എഡിറ്റ് ചെയ്തതും കാണാം.
Discussion about this post