ചെന്നൈ: അടുത്തിടെ അനുപമ ചോപ്രയുമായി നടന്ന അഭിമുഖത്തില്‍ നയന്‍താരയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി വലൈപേച്ച് എന്ന യൂട്യൂബ് ചാനൽ. സമീപകാലത്ത് തങ്ങള്‍ നയന്‍താരയെക്കുറിച്ച് തങ്ങൾ വീഡിയോ ഒന്നും ചെയ്തിട്ടില്ലെന്നും. അടുത്തകാലത്തായി ഞങ്ങള്‍ അവരുടെ സിനിമ അപ്ഡേറ്റുകള്‍ മാത്രമാണ് ചെയ്തതെന്നും ആയിരുന്നു വലൈപേച്ച് ടീം പുതിയ വീഡിയോയിലൂടെ പ്രതികരിച്ചത്. വിഘ്നേഷ് ശിവന് തങ്ങളോട് ചില കാര്യങ്ങളില്‍ ദേഷ്യം ഉണ്ടായിരിക്കാം. അതാണ് നയന്‍താര തങ്ങളെക്കുറിച്ച് ഇത്തരത്തിൽ പറഞ്ഞത് എന്നും വലൈപേച്ച് ടീം പറയുന്നു.
‘സമീപകാലത്ത് ഞങ്ങള്‍ 50ല്‍ 45 വീഡിയോ ഒന്നും നയന്‍താരയെക്കുറിച്ച് ചെയ്തിട്ടില്ല. അവരുടെ സിനിമ അപ്ഡേറ്റുകള്‍ മാത്രമാണ് അടുത്തകാലത്തായി ഞങ്ങള്‍ ചെയ്തത്. ധനുഷ് നയന്‍താര വിവാദത്തില്‍ ഞങ്ങൾ ധനുഷിന്‍റെ ഭാഗത്താണെന്ന് പറഞ്ഞതിനു നയന്‍താരയുടെ ഭര്‍ത്താവ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍ ഞങ്ങളെ അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ പോയില്ല. അതിന് വിഘ്നേഷിന് ദേഷ്യം ഉണ്ടായേക്കാം. അതെല്ലാമാണ് നയന്‍താര ഞങ്ങളെക്കുറിച്ച് പറഞ്ഞത്’ വലൈപേച്ച് ടീം വ്യക്തമാക്കി.
ചില യൂട്യൂബര്‍മാര്‍, വളരെ തമാശക്കാരാണ്. അവ അത്ര വലുതല്ലാത്തതിനാൽ നിങ്ങൾക്ക് അവരെ അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവർ എപ്പോഴും തന്നെക്കുറിച്ചാണ് സംസാരിക്കുന്നത്. അവർ 50 എപ്പിസോഡുകൾ ചെയ്തിട്ടുണ്ടെങ്കിൽ, 45 എണ്ണത്തില്‍ താൻ വിഷയമാകും. എന്തുകൊണ്ടാണ് അവർ എന്നെ തിരഞ്ഞെടുക്കുന്നതെന്ന് ഞാൻ ശരിക്കും ഒരു സമയത്ത് അന്വേഷിച്ചു. നായന്‍താരയുടെ പേര് ഉള്‍പ്പെടുന്ന വീഡിയോയ്ക്ക് ഒരുപാട് വ്യൂ കിട്ടും അതു വഴി പണം കിട്ടും എന്നാണ് അവര്‍ പറഞ്ഞതായി താൻ അറിഞ്ഞത് എന്നായിരുന്നു അഭിമുഖത്തില്‍ നയന്‍താര പറഞ്ഞത്.
“തനിക്ക് അവരെ കാണുമ്പോൾ മൂന്ന് കുരങ്ങ് പ്രതിമയെ ഓര്‍മ്മവരും എന്നും താരം പറഞ്ഞു. അവർ മോശമായി കേൾക്കുന്നില്ല, കാണുന്നില്ല, പറയുന്നില്ല. എന്നാല്‍ ഇവരുടെ സ്വഭാവം അതിന് നേരെ തിരിച്ചാണ് എന്നും നയന്‍താര പറഞ്ഞു..
Discussion about this post