വീടിന് ഉള്ളിലും വീടിന് പുറത്തും എലി നമുക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. രാത്രി അടുക്കളയിൽ കറങ്ങി നടക്കുന്ന എലികൾ ഭക്ഷണ സാധനങ്ങൾ കടിച്ച് കേടുവരുത്തുന്നത് പതിവാണ്. സിങ്കിലും അടുക്കളയിലും മൂത്രം ഒഴിച്ച് ഇവ വൃത്തികേടാക്കുന്നതും പല ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുന്നതും സ്ഥിരമാണ്. .
ശല്യം കാരണം ഇവയെ തുരത്താൻ വീട്ടമ്മമാർ പല വിദ്യകൾ പ്രയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും ഫലം കാണാറില്ല. എലിവിഷത്തെ ആശ്രയിക്കുന്നവരും നമുക്കിടയിൽ കുറവില്ല. എന്നാൽ ഇത് വളരെ അപകടരമാണ്. എലിവിഷം പുരട്ടിയ തേങ്ങ കഴിച്ച് പെൺകുട്ടി മരിച്ചത് അടുത്തിടെയാണ്. ഈ സാഹചര്യത്തിൽ പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുകയായിരിക്കും ഏറ്റവും ഉത്തമം.
എന്നാൽ, എലിയെ തുരത്താന്‍ ഇനി വീട്ടില്‍ തന്നെ ചില മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.. എന്താണെന്ന് അല്ലേ..
മെഴുകുതിരികളിലും ചില എണ്ണകളിലും ഉപയോഗിക്കുന്ന ഒരു ചെടി ആണ് ഇതിന് പരിഹാരം. അതാണ് ലാവന്‍റര്‍ ചെടി. ഈ ചെടി നട്ട് പിടിപ്പിക്കുന്നത് എലി ശല്യം ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.
അതുപോലെ തന്നെയാണ് പുതിന ചെടി. ഇതിന്റെ ഗന്ധം എല്ലാവർക്കും ഇഷ്ടമാണ്. എന്നാല്‍, ഉറുമ്പുകള്‍, കാക്കകള്‍, എലികള്‍ എന്നിവക്ക് ഇതിന്റെ ഗന്ധം അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത് വീട്ടില്‍ നടുന്നതും എലി ശല്യം കുറയ്ക്കും. മറ്റൊന്നാണ് ഡാഫോഡില്‍ ചെടി. ഇതിന്റെ പൂക്കളില്‍ നിന്നും വരുന്ന വിഷഗന്ധം എലികളെ തുരത്തും.
#MiceRepellent, #NaturalMiceRepellent, #Lavender, #Peppermint, #Daffodil, #NaturalPestControl, #PlantBasedRepellents, #MiceRepellentPlants, #EcoFriendlyPestControl, #DIYPestControl
Discussion about this post