നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായിരിക്കുകയാണ്. 15 വര്‍ഷത്തോളമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. ഗോവയില്‍ വച്ച് നടന്ന വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
തമിഴ് ശൈലിയിലായിരുന്നു വിവാഹം. മടിസാര്‍ രീതിയില്‍ മാമ്പഴക്കളറിലുള്ള സാരിയും പച്ച ബ്ലൗസുമായിരുന്നു വേഷം. സാരിക്ക് അനുയോജ്യമായി മുടിയും ആഭരണങ്ങളും കൊണ്ട് കീര്‍ത്തി അതിസുന്ദരിയായിരുന്നു. വേഷ്ടിയണിഞ്ഞായിരുന്നു ആന്റണി താലികെട്ടിന് എത്തിയത്.
താലി കെട്ടിന് ശേഷം മെറൂണ്‍ കളറിലുള്ള സാരിയും അതിന് അനുയോജ്യമായ ആഭരണങ്ങളുമായിരുന്നു
കീര്‍ത്തി അണിഞ്ഞത്. ഗോവയിലെ ചടങ്ങിന് ശേഷമായി പള്ളിയില്‍ വച്ചു നടന്ന ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.
വെളുത്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞായിരുന്നു കീര്‍ത്തി എത്തിയത്. വെളുപ്പ് നിറത്തിലുള്ള സ്യൂട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷായാണ് ആന്റണി എത്തിയത്. ബൊക്കെ പിടിച്ച് സുരേഷ് കുമാറിനൊപ്പമായാണ് കീര്‍ത്തി വേദിയിലേക്ക് എത്തിയത്. കീര്‍ത്തി തന്നെയാണ് ക്രിസ്ത്യന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഫോര്‍ ദ ലവ് ഓഫ് നൈക്ക് എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
Discussion about this post