പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് പുതിയ പരിഷ്‌കാരം. പരമ്പരാഗത കാനനപാത വഴി വരുന്നവർക്ക് ഇനി വരിനിൽക്കാതെ ദർശനം സാധ്യമാക്കും. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകുമെന്നാണ് വിവരം. ഈ മാറ്റം ഈ തീർത്ഥാടന കാലത്ത് തന്നെ നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.
ണ്ഡലമഹോത്സവം 29 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനമാണ് ഉണ്ടായിരിക്കുന്നത്. 29 ദിവസങ്ങൾക്കുള്ളിൽ ലഭിച്ച ആകെ വരുമാനം 163,89,20,204 രൂപയാണ്. ഇതിൽ അരവണയുടെ വിറ്റു വരവ് 82,67,67,050 രൂപ. കാണിക്കയിൽ നിന്നുള്ള വരുമാനം 52.27 കോടി രൂപയാണ്. അരവണ വിറ്റു വരവ് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 17.41 കോടി വർദ്ധിച്ചിട്ടുണ്ട്.
മണ്ഡല മകരവിളക്ക് മഹോത്സവം ഡിസംബർ 14ന് 29 ദിവസം പൂർത്തിയായപ്പോൾ 2,67,956 ഭക്തർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ കൂടുതലാണിത്.
Discussion about this post