നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികള്‍ക്ക് ഉള്‍പ്പെടെ നെയ്യ് കൊടുക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കും. മേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു.
ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. എന്തൊക്കെയാണ് ഇതുകൊണ്ട് ഉള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒന്നാണ് നെയ്യ്. ഇത് ചെറുചൂടുള്ള വെള്ളത്തിൽ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മലബന്ധത്തെ അകറ്റാനും, ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും ഉള്ളതാണ് നെയ്യ്. ഇത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
നെയ്യില്‍ അടങ്ങിയ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു.
ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും
ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഗുണം ചെയ്യും.
Discussion about this post