ഇപ്പോൾ ട്രോളുകളുടെ സീസൺ ആണല്ലോ…. ഇപ്പോഴത്തെ ട്രെൻഡ് എന്നത് കൈ കൊടുത്ത് ചമ്മി പോവുക എന്നതാണ് . ഈയിടെ ടൊവിനോ തോമസും ബേസിൽ ജോസഫും തുടങ്ങിവെച്ച കൈ കൊടുക്കൽ ട്രോളിലേക്ക് പുതിയ ഒരാൾക്ക് കൂടി എൻട്രി ലഭിച്ചിരിക്കുകയാണ്. മാറ്റാരുമല്ല ഈ പ്രാവിശ്യം അതിലേക്ക് എത്തിയിരിക്കുന്നത്. അത് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ഒരു കൊച്ചുകുട്ടിക്ക് കൈ കൊടുക്കാൻ പോയപ്പോഴാണ് മമ്മൂട്ടിക്ക് ചെറിയ രീതിയിൽ അബദ്ധം പറ്റിയത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിരിക്കുകയാണ്. ഒരു കൊച്ചുകുട്ടി നടന്നു വരുമ്പോൾ ആ കുട്ടിക്ക് മമ്മൂട്ടി കൈ കൊടുക്കാൻ പോയി. ഒരു വിരലാണ് മമ്മുട്ടി നീട്ടുന്നത് . ആദ്യം തന്നെ വീഡിയോ കാണുമ്പോൾ മനസ്സിലാവില്ല. എന്നാൽ കൂടെയുള്ളവർ ചിരിക്കുന്നത് കാണുമ്പോഴാണ് എന്തോ അമളി പറ്റിയതായി നമുക്ക് തോന്നുന്നത്. പിന്നീട് സൂക്ഷിച്ച് നോക്കുമ്പോളാണ് മമ്മൂട്ടി കൈ കൊടുക്കുന്നത് കാണുന്നത്. എന്നാൽ ആ കുട്ടി താരത്തിന് കൈ കൊടുക്കാതെ അടുത്ത് നിന്നിരുന്ന ഇക്കോവാസ് ഇന്ത്യൻ ട്രേഡ് കമ്മിഷണറും പ്രമുഖ മലയാളി വ്യവസായിയുമായ സി പി സാലിഹിന് കൈ കൊടുത്തു. ശേഷം മമ്മൂട്ടിക്ക് കുട്ടി കൈ കൊടുക്കുന്നുണ്ട്. സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്റോ ജോസഫ് തുടങ്ങിയവരെയും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ മറ്റൊരു കുട്ടിയും മമ്മൂട്ടിക്ക് കൈ കൊടുക്കുന്നുണ്ട്.
ആദ്യം കുട്ടി ആരെയോ തിരയുന്നത് നമുക്ക് വീഡിയോയിൽ കാണാം,. അങ്ങനെ തിരഞ്ഞ് തിരഞ്ഞാണ് കുട്ടി സി പി സാലിഹിന് കൈ കൊടുക്കുന്നത്. എന്തൊക്കെയായലും വീഡിയോ ആരാധകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്. അവരുടെ യൂണിവേഴ്‌സിൽ മമ്മൂക്കയും’, ‘അങ്ങനെ മമ്മൂക്കയും കൈ കൊടുക്കൽ ക്ലബ്ബിലെത്തി’ എന്നിങ്ങനെ പോകുന്നു സമൂഹ മാദ്ധ്യമങ്ങളിലെ രസകരങ്ങളായ പ്രതികരണങ്ങൾ.
https://x.com/AshishAnandhu22/status/1868679487568904569
Discussion about this post