കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ നല്‍കിയ പരാതിയിൽ പോലീസ് കേസെടുത്തു. സിറ്റി പോലീസ് കമ്മീഷണർക്ക് പിപി ദിവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കണ്ണൂർ വനിതാ പോലീസാണ് കേസെടുത്തത്. യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, എന്നിവര്‍ക്കെതിരെയാണ് കേസ്.
എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ദിവ്യ പരാതി നല്‍കിയത്. കുടുംബാംഗങ്ങളെ കൊല്ലുമെന്നുമുള്ള ഭീഷണിയിയുമുണ്ടായെന്നും പരാതിയില്‍ പറയുന്നു.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തില്‍ അറസ്റ്റിലായ ദിവ്യക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം മുന്നോട് വന്നിരുന്നു. ഇത് സംബന്ധിച്ച് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നവീന്‍ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കൊല നടത്തിയ ശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി മഞ്ജുഷ കോടതിയില്‍ വ്യക്തമാക്കി. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നു.
Discussion about this post