എറണാകുളം : സ്‌കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച് നവവരൻ മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു . വിഷ്ണു വേണുഗോപാൽ (31) ആണ് മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശി ആര്യയ്ക്കാണ് പരിക്കേറ്റത്. എരുർ റോഡിലാണ് അപകടം നടന്നത്.
ആര്യയ്ക്ക് തലയ്ക്കാണ് ഗുരുതര പരിക്കുകളേറ്റിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ എരൂർ ഗുരു മഹേശ്വര ക്ഷേത്രത്തിനുസമീപം പാലത്തിന്റെ ഇറക്കത്തിൽവച്ചായിരുന്നു അപകടം. എറണാകുളത്ത് രണ്ട് സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന വിഷ്ണുവും ആര്യയും ജോലികഴിഞ്ഞ് ഒരുമിച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
സ്‌കൂട്ടറും എതിരെവന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എറണാകുളം മെഡിക്കൽ സെന്ററിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം ഒന്നിനായിരുന്നു ഇവരുടെ വിവാഹം.
Discussion about this post