കോട്ടയം: പാട്ട് പാടാനറിയുക എന്ന് പറഞ്ഞാൽ തന്നെ അതൊരു വലിയ കഴിവ് തന്നെയാണ്. എന്നാൽ, ഒരു 150 ഭാഷകളിൽ പാട്ട് പാടാൻ കഴിയുക എന്നത് ഒരു വലിയ സംഭവം തന്നെയാണ്. അങ്ങനെയൊരാളാണ് ഇപ്പോൾ ഏവരുടെയും മനം കവരുന്നത്.
കോട്ടയം കുമാരനെല്ലൂർ സ്വദേശിനിയായ ഈ ഡിഗ്രി വിദ്യാർത്ഥിനി 150-ധികം ഭാഷകളിൽ പാട്ട് പാടി ഏവരുടെയും മനംകവരുകയാണ്. കോട്ടയം സിഎംഎസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിയായ സൗപർണിക താൻസൻ ആണ് ഈ താരം.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ചൈനീസ്, മംഗോളിയൻ, റഷ്യൻ, യുക്രേനിയൻ, ഐറിഷ്, ഹംഗേറിയൻ, ബൾഗേറിയൻ, ജർമൻ, വിയറ്റ്‌നാമിസ്, ശ്രീലങ്കൻ, ഉറുദു, അറബിക്, ഹീബ്രു, സിറിയക്, ലാറ്റിൻ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. സ്പാനിഷ്, ചൈനീസ് ഭാഷകൾ ഭാഷകൾ സംസാരിക്കാനും സൗപർണികയ്ക്ക് അറിയാം.
പത്താം വയസിലാണ് സ്പാനിഷ് പാട്ട് പാടിയാണ് സൗപർണിക സംഗീതത്തിലേക്കുള്ള ഈ യാത്ര ആരംഭിച്ചത്. യൂട്യൂബിന്റെയും ഗൂഗിളിന്റെയും സഹായത്തോടെയാണ് വിവിധ ഭാഷകളിലുള്ള പാട്ടുകൾ പഠിക്കുന്നത്. പാട്ടുകളുടെ വരി പഠിച്ചതിന് ശേഷം, ആദ്യം മാതാപിതാക്കളെ പാടി കേൾപ്പിക്കും. പാടാൻ എളുപ്പമുള്ള ഭാഷ വിയറ്റ്‌നാമീസ് ആണെന്നാണ് സൗപർണിക പറയുന്നത്. അതുപോലെ തന്നെ അറബിക് ആണ് പാടാൻ അൽപ്പം ബുദ്ധിമുട്ടുള്ളതെന്നും സൗപർണിക പറയുന്നു.
ഹിന്ദുസ്ഥാനി, കർണാടിക്, വെസ്‌റ്റേൺ എന്നിവ പഠിച്ചിട്ടുണ്ട്. സാറ്റിൻസെർനെയ്ഡ് എഎന്ന മ്യൂസിക് ബാൻഡും സൗപർണികയ്ക്കുണ്ട്. ആഫ്രിക്കൻ പാട്ട് പാടണമെന്നാണ് തന്റെ ആഗ്രഹമെന്ന് സൗപർണിക പറയുന്നു. ഡിഗ്രി പഠനത്തിന് ശേഷം ഉന്നത പഠനത്തിനായി യൂറോപ്പിലേക്ക് പോവും. പാട്ടിനെ എന്നും കൂടെ കൂട്ടുമെന്നും സൗപർണിക പറയുന്നു.
Discussion about this post