കോയമ്പത്തൂർ; ഭാര്യയ്ക്ക് ജീവനാംശം നൽകാനായി 80,000 രൂപയുടെ നാണയത്തുട്ടുകളുമായി കോടതിയിലെത്തി യുവാവ്. കോയമ്പത്തൂരിലാണ് സംഭവം. ടാക്‌സി ഡ്രൈവറായ യുവാവാണ് രണ്ട് രൂപയുടെയും ഒരുരൂപയുടെയും നാണയത്തുട്ടുകളുമായി കോടതിയിലെത്തിയത്.
37 കാരനായ ഇയാളുടെ ഭാര്യ കഴിഞ്ഞ വർഷമാണ് വിവാഹബന്ധം വേർപ്പെടുത്താനായി അപേക്ഷ നൽകിയത്. ഹർജി തീർപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ ജീവനാംശം നൽകാനായിരുന്നു കോടതി ഉത്തരവ്. തുടർന്ന് രണ്ട് രൂപ, ഒരു രൂപ നാണയങ്ങളടങ്ങിയ 20 കവറുകളുമായി ഇയാൾ കോടതിയിൽ എത്തുകയായിരുന്നു.
നാണയങ്ങൾ സമർപ്പിച്ചപ്പോൾ നോട്ടുകളായി കൈമാറാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് നാണയത്തിന് പകരം കറൻസി നോട്ടുകൾ ഇയാൾ കോടതിയിൽ കൈമാറി. മിച്ചമുള്ള 1.2 ലക്ഷം രൂപ ഉടൻ അടയ്ക്കാൻ കോടതി നിർദേശിച്ചുമുണ്ട്.
Discussion about this post