ഏതൊരു പെൺകുട്ടിയും ജീവിതത്തിൽ കടന്നുപോകേണ്ട ഒന്നാണ് ആർത്തവം. പെൺകുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നു വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന് ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുന്നു ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ അവസാനിക്കുന്നു .ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം. ആർത്തവ ദിനങ്ങൾ 4-8 ദിവസങ്ങൾ നീണ്ടുനിൽക്കും. നിങ്ങൾക്ക് എല്ലാ മാസവും കൃത്യമായ ആർത്തവമുണ്ടെങ്കിൽ, നിങ്ങളുടെ ആർത്തവചക്രം സാധാരണവും ആരോഗ്യകരവുമാണെന്നതിന്റെ സൂചനയാണ് ഇത്
പലരുടെയും ആർത്തവം ക്രമരഹിതമായാണ് വരാറുള്ളതെന്ന് പറയാറുണ്ട്. നേരത്തെ വരാനും വൈകിപ്പിക്കാനുമൊക്കെ മരുന്നുകളെ ആശ്രയിക്കുകയാണ് പതിവ്. എന്നാൽ ആർത്തവം പെട്ടെന്ന് വരാൻ സഹായിക്കുന്ന വീട്ടുവൈദ്യം കാലങ്ങളായി നമ്മുടെ നാട്ടിൽ ഉപയോഗിച്ച് വരുന്നുണ്ട്. അതിനെ കുറിച്ചറിയാം.
രണ്ട് കപ്പ് വെള്ളം,ഇഞ്ചി അരിഞ്ഞത് കറുവാപ്പട്ട,ഉലുവ എന്നിവയാണ് ആർത്തവം വേഗത്തിലാക്കാനുള്ള പാനീയം തയ്യാറാക്കാനായി ആവശ്യം, ഈസ്ട്രജൻ സമ്പുഷ്ടമായ ഉലുവയും ശരീരത്തിന് ചൂട് നൽകുന്ന കറുവാപ്പട്ടയും എല്ലാം ചേരുമ്പോൾ ആർത്തവം വേഗത്തിലാവുന്നു.
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് വെള്ളത്തിൽ ഇഞ്ചി അരിഞ്ഞത്,ഉലുവ ഒരു ടേബിൾ സ്പൂൺ,കറുവാപട്ട പൊടിച്ചത് എന്നിവ ചേർത്ത് തിളപ്പിച്ച് വറ്റിച്ച് പകുതിയാക്കുക. ഇത് ചെറുചൂടോടെ അരിച്ചെടുത്ത് കുടിക്കാം.മാസമുറ ക്രമമായി വരാൻ സഹായിക്കുന്ന ഒന്നാണിത്.
പെരുഞ്ചീരകം, ഇഞ്ചി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തും ആർത്തവം നേരത്തെ വരാൻ സഹായിക്കുന്ന പാനീയമുണ്ടാക്കാം. ഇവയെല്ലാം ചേർത്ത് രണ്ടു ഗ്ലാസ് വെളളം ഒന്നായി മാറും വരെ തിളപ്പിയ്ക്കാം. ഇത് പിന്നീട് ഊറ്റിയെടുത്ത് ഇളം ചൂടോടെ കുടിയ്ക്കാം. ഈ പാനീയങ്ങൾ ഗർഭധാരണം പ്ലാൻ ചെയ്യുന്നവരോ ഗർഭിണികളോ കുടിയ്ക്കരുത്.
പപ്പായയും ആർത്തവം നേരത്തെ വരാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട് ഈസ്ട്രജൻ ലെവൽ വർദ്ധിപ്പിക്കാനായി പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്. പഴുത്തത് ജ്യൂസടിച്ചും പലരും ഉപയോഗിക്കാറുണ്ട്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റമൻ സി ഈസ്ട്രജൻ ഉൽപാദനത്തെ സ്വാധീനിക്കുകയും ഇത് വേഗത്തിൽ തന്നെ ആർത്തവം വരുന്നതിന് സഹായിക്കുകയും ചെയ്യുന്നതായി പറയപ്പെടുണ്ട്.
വിറ്റമിൻ സി അടങ്ങിയ പഴങ്ങൾ അതുപോലെ പച്ചക്കറികൾ കഴിക്കുന്നത് വേഗത്തിൽ തന്നെ ആർത്തവം വരുന്നതിന് സഹായിക്കുന്നുണ്ട്. ഇതിനായി നിങ്ങൾക്ക് ഓറഞ്ച്, കിവി, നാരങ്ങ എന്നിവ പതിവായി കഴിക്കാവുന്നതാണ്
#Periods Quickly #Periods #Quickly #Natural #Home #Remedies #NaturalHomeRemedies
Discussion about this post