ശരീര ഭാരം അമിതമായി കൂടിയാലും കുറഞ്ഞാലും ആളുകൾക്ക് ആശങ്കയാണ്. വണ്ണം കൂടിയാൽ അത് കുറയ്ക്കാനായി ഡയറ്റും വ്യായാമവും ഉൾപ്പെടെ നമുക്ക് പറ്റുന്ന എല്ലാ തരത്തിലുള്ള വഴികളും തേടി നാം പോവാറുണ്ട്. എന്നാൽ, ചുരുക്കം ചിലർക്ക് ഒഴികെ ആർക്കും ഇവ കൃത്യമായി തുടരാനും ശരീരഭാരം ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോവാനും സാധിക്കാറില്ല. മാത്രമല്ല, എല്ലാവരുടെയും ശരീരപ്രകൃതിയും ആരോഗ്യവും ഒരുപോലെയല്ലാത് കൊണ്ടുതന്നെ ഇത്തരത്തിലുള്ള വഴികൾ എല്ലാവർക്കും ഒരുപോലെ ഫലിക്കണമെന്നുമില്ല.
എന്നാൽ, വിചാരിച്ചതിലും കുറഞ്ഞ സമയം കൊണ്ട് തന്നെ ശരീരഭാരം കുറച്ച് ഞെട്ടിച്ച യുവാവ് തന്റെ ദിനചര്യയും ഡയറ്റ് പ്ലാനും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. അമിതഭാരം കൊണ്ട് ആശങ്കയിലായിരുന്ന എന്നാൽ, ഇപ്പോൾ ആരോഗ്യകരമായി തന്റെ ശരീരഭാരം 95 കിലോയോളം കുറയ്ക്കുകയും ഇപ്പോൾ ഒരു ഫിറ്റ്‌നസ് ട്രെയിനർ ആയി മാറുകയും ചെയ്തിരിക്കുകയുമാണ് കുഷാൽ ചൗള എന്ന യുവാവ്.
താൻ പിന്തുടർന്നിരുന്ന ഇന്റർമിറ്റന്റ് ഡയറ്റ് പ്ലാൻ ആണ് യുവാവ് കുഷാൽ ഫിറ്റ്‌നസ് എന്ന തശന്റ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. തന്റെ ഡയറ്റ് പ്ലാനിൽ വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായ ഭക്ഷണം ഉൾപ്പെടുത്തിയിരുന്നെന്ന് കുഷാൽ പറയുന്നു. ആഴ്ച തോറും ഒന്നോ രണ്ടോ കിലോ ആണ് കുഷാൽ കുറച്ചിരുന്നത്.
പുതുവർഷം പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, തന്റെ 7 ദിവസ ഡയറ്റ് പ്ലാൻ പിന്തുടരുന്നത് ആരോഗ്യകരമായ ഒരു ശരീരഭാരത്തിലേക്ക് നിങ്ങളെ എത്തിക്കുമെന്ന് കുഷാൽ പറയുന്നു… എന്തൊക്കെയാണ് കുഷാലിന്റെ 7 ദിവസത്തെ ഡയറ്റ് പ്ലാൻ എന്ന് നോക്കാം…
16 മണിക്കൂർ ഉപവാസവും 8 മണിക്കൂർ ഭക്ഷണവും എന്ന ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് രീതിയാണ് കുഷാൽ പിന്തുടർന്നിരുന്നത്. രാത്രി 7.30 മുതൽ രാവിലെ 11.30 വരെയുള്ള സമയം ഉപവാസ സമയമായിരുന്നു എന്ന് കുഷാൽ പറയുന്നു. രാവിലെ 11.30 മുതൽ വൈകീട്ട് 7.30 വരെ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ… ഉപവാസ സമയത്ത്, ഗ്രീൻ ടീ, കട്ടൻ കാപ്പി എന്നിവ മാത്രം കുടിക്കുക. 14 ദിവസത്തിനുള്ളിൽ രണ്ടര മുതൽ 4 കിലോയോളം കൊഴുപ്പാണ് കുറഞ്ഞതെന്നും കുഷാൽ വ്യക്തമാക്കി.
Discussion about this post