ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിക്കുകയാണ്. ഇന്ന് പ്രധാനമന്ത്രി മോദി കുവൈത്ത് അമീറുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തും. കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെയും മോദി കാണും.
43 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. പത്തുലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിൽ ഉള്ളത്. കുവൈത്തിലെ ഏറ്റവും വലിയ വിദേശ ജനസമൂഹവും ഇന്ത്യയിൽ നിന്നുമാണ്. അതിനാൽ തന്നെ മോദിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുന്നതായിരിക്കും.
1990ൽ ഇറാഖ് കുവൈത്ത് ആക്രമിച്ചപ്പോൾ ഇന്ത്യ അതിനെ അപലപിച്ചിരുന്നില്ല. ഇതോടെയാണ് കുവൈറ്റുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളലുണ്ടായത് . ഇരുരാജ്യങ്ങളും തമ്മിൽ ഏറെ നാളായി രാഷ്ട്രീയ ആശയ വിനിമങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഊർജം, ഹൈഡ്രോകാർബൺ, ബിസിനസ് ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post