പാലക്കാട്: പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം ആയത് എന്നാണ് വിവരം.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അമിത വേഗതയിൽ പാഞ്ഞെത്തിയ ബൈക്ക് ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണു. ഇതിന് പിന്നാലെ ബൈക്ക് കത്തിനശിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാൽ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകട സമയം ഹെൽമറ്റ് വയ്ക്കാത്തതാണ് തലയ്‌ക്കേറ്റ പരിക്ക് കാരണം ആയത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post