സോഷ്യൽമീഡിയ കീഴടക്കിയ കല്യാണമായിരുന്നു കീർത്തി സുരേഷിന്റേത്. അതിന്റെ വിശേഷങ്ങൾ ഇപ്പോഴും കഴിഞ്ഞട്ടില്ല. ഇപ്പോഴും ട്രെൻഡ് ആയി മാറിയിരിക്കുകയാണ് കീർത്തി സുരേഷിന്റെ കല്യാണ വിശേഷങ്ങൾ.
കീർത്തിയുടെ ഇമോഷണൽ നിമിഷങ്ങൾ നേരിൽ കണ്ടതിനെക്കുറിച്ച് പറഞ്ഞ് കല്യാണി പ്രിയദർശനും ഐശ്വര്യ ലക്ഷ്മിയും എത്തിയിരുന്നു. നിങ്ങളുടെ ബന്ധം പോലെ മനോഹരമായിരുന്നു വിവാഹവും എന്നാണ് കല്യാണി പറഞ്ഞത്. ഞാൻ കരഞ്ഞതിന്റെ ചിത്രങ്ങളൊന്നും പുറത്തുവിടരുത്, അത് പോസ്റ്റ് ചെയ്താൽ നിങ്ങളെ ഞാൻ കൊല്ലും എന്ന് കല്യാണി കുറിച്ചിരുന്നു. എനിക്കറിയാം അമ്മൂ, വി ലവ് യൂ സോമച്ച് എന്നായിരുന്നു കല്യാണിയുടെ സ്റ്റോറി ഷെയർ ചെയ്ത് കീർത്തി കുറിച്ചത്.
അച്ഛന്റെ മടിയിലിരുന്നായിരുന്നു കീർത്തിയുടെ താലികെട്ട് ചടങ്ങ്. ആന്റണി മംഗല്യസൂത്ര അണിയിച്ചപ്പോൾ ഇമോഷണലായിരുന്നു കീർത്തി. കണ്ണു തുടച്ച് കൊടുത്ത് ആന്റണി കീർത്തിയെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
15 വർഷമായുള്ള പ്രണയത്തിന് ശേഷമാണ് സുഹൃത്ത് ആന്റണി തട്ടിലിനെ വിവാഹം കഴിച്ചത്. ഗോവയിൽ വച്ചുനടന്ന കീർത്തിയുടെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് .
Discussion about this post