മരണത്തെ അതിജീവിച്ച് നിത്യയൗവനം നേടാനായി ശ്രമിക്കുന്ന അമേരിക്കയിലെ കോടീശ്വരനായ ബ്രയാൻ ജോൺസന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിക്കി നെറ്റ്ഫ്‌ളിക്‌സ്. ‘ഡോണ്ട് ഡൈ: ദി മാൻ ഹു വാണ്ട് ടു ലീവ് ഫോർ എവർ’ എന്ന ഡോക്യുമെന്ററിയിൽ ലോകത്തെയാകെ ഞെട്ടിക്കുന്ന ബ്രയാൻ ജോൺസന്റെ ജീവിതരീതിയാണ് കാണിച്ചിരിക്കുന്നത്. 47കാരനായ ഇയാൾ മരണത്തെ അതിജീവിക്കാനായി ഓരോ വർഷവും കോടികളാണ് ചിലവഴിക്കുന്നത്.
ഇത്രയേറെ പണം ചിലവഴിക്കുന്ന ആന്റി ഏജിംഗ് പ്രോട്ടോകോൾ ആണ് ഡോക്യുമെന്ററിയിലെ ഇതിവൃത്തം. മരണത്തെ അതിജീവിച്ച് യൗവ്വനം നിലനിർത്താനായി ഓരോ ദിവസവും 50 ഗുളികകളാണ് ബ്രയാൻ ജോൺസൻ കഴിക്കുന്നത്. ഓരോ വർഷവും 16 കോടിയിലേറെയാണ് ഈ ആന്റി ഏജിംഗ് പ്രോട്ടോകോളിനായി ഇദ്ദേഹം ചിലവഴിക്കുന്നത്. അനുദിനം യുവത്വം നിലനിർത്താനായി കൃത്യമായ ഭക്ഷണക്രമവും കടുത്ത വ്യായാമവും ആണ് പിന്തുടരുന്നത്.
ഡോക്യുമെന്ററിയുടെ ്രെടയിലർ ഇതിനകം തന്നെ ഹിറ്റ് ആണ്. തനിക്ക് തന്റെ മകനോടൊപ്പം ഒന്നിലേറെ ജന്മം ജീവിക്കണമെന്നും ഇതിനായി നൂറ് വർഷം പോലും മതിയാവില്ലെന്നുമാണ് ഡോക്യുമെന്ററിയിൽ ബ്രയാൻ ജോൺസൻ പറയുന്നത്. ശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും താൻ പരീക്ഷിക്കുമെന്നും ഇതുവഴി മരിക്കാതിരിക്കുകയാണ് ലക്ഷ്യം. രക്ത കൈമാറ്റ ചികിത്സയും വ്യായാമവും ഭക്ഷണത്തിലെ നിയന്ത്രണങ്ങളുമാണ് ഇതിനായി താൻ ചെയ്യുന്നത്. തന്റെ ജീവിതചര്യകൾ നിയന്ത്രിക്കാൻ പ്രത്യേക മൈഡിക്കൽ സംഘം തന്നെ കൂടെയുണ്ടെന്നും ബ്രയാൻ പറയുന്നു.
Discussion about this post