തൃശൂർ: സംസ്ഥാനത്ത് ക്ഷയരോഗ ബാധ വ്യാപനം തടയുന്നതിനായി നൂറുദിന ക്യാമ്പയിനുമായി ആരോഗ്യവിഭാഗം. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടക്കുന്നത്. ബോധൽക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
എല്ലാ വകുപ്പുകളും ചേർന്ന് വിവിധ തരത്തിലുള്ള ബോധവൽക്കരണ പരിപടികൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാൻ പദ്ധതി പ്രകാരമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം 157 പേരാണ് ജില്ലയിൽ ക്ഷയരോഗം ബാധിച്ച് മരിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച്, മരണനിരക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും അണുബാധയുടെ വ്യാപനവും മരണവും ഗൗരവമായി തന്നെ കാണണമന്ന് ആരോഗ്യവകുപ്പ് പറയുന്നു. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരെയാണ് രോഗം ബാധിക്കുന്നത്. സ്ത്രീകളെക്കാൾ ഇരട്ടി പുരുഷന്മാരാണ് രോഗബാധിതരായുള്ളത്. ശ്വാസകോശ ക്ഷയരോഗവും ശ്വാസകോശേതര ക്ഷയരോഗവുമാണ് വ്യാപിക്കുന്നത്.
ജില്ലയിൽ 2157 പേർക്കാണ് ക്ഷയരോഗം ബാധിച്ചത്. ഇതിൽ 1419 ക്ഷയരോഗ രോഗികളും പുരുഷന്മാരാണ്. 738 സ്ത്രീകൾക്കാണ് രോഗം ബാധിച്ചത്. 54 കുട്ടികൾക്കും രോഗം ബാധിച്ചിരുന്നു. നിലവിൽ 1908 ക്ഷയരോഗികളാണ് ജില്ലയിലുള്ളത്.
Discussion about this post