എറണാകുളം: രാജൻ പി ദേവിന്റെ ആരോഗ്യത്തിൽ സുരേഷ് ഗോപിയ്ക്ക് വലിയ ശ്രദ്ധയായിരുന്നുവെന്ന് നടി പൊന്നമ്മ ബാബു. സിഗരറ്റ് വലിക്കാൻ രാജൻ പി ദേവിനെ സുരേഷ് ഗോപി അനുവദിച്ചിരുന്നില്ല. സിഗരറ്റ് വലിക്കുന്ന കാര്യം താൻ സുരേഷ് ഗോപിയോട് പറഞ്ഞാൽ അദ്ദേഹം എന്നെ ചീത്ത പറയാറുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ രാജൻ പി ദേവിനൊപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു നടി.
ബ്ലാക്ക് എന്ന സിനിമയിൽ ആയിരുന്നു ഞങ്ങൾ മൂന്ന് പേരും ഒന്നിച്ച് അഭിനയിച്ചത്. അന്ന് രാജൻ ചേട്ടൻ നന്നായി സിഗരറ്റ് വലിക്കുമായിരുന്നു. രാജൻ ചേട്ടൻ സിഗരറ്റ് വലിക്കുമ്പോൾ സുരേഷ് ഗോപി തട്ടിപ്പറിയ്ക്കും. അതുംകൊണ്ട് പോകും. അത് കളയല്ലേടാ എന്ന് പഞ്ഞ് അദ്ദേഹവും പുറകെ പോകും. ചീത്ത പറയും. എന്നാൽ അതൊന്നും സുരേഷ് ഗോപി ശ്രദ്ധിക്കാറില്ല.
രാജൻ ചേട്ടന് സിഗരറ്റ് വലിക്കാൻ പാടില്ലെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അദ്ദേഹം സിഗരറ്റ് വലിക്കുന്നുണ്ടോയെന്ന് നോക്കാൻ ഭാര്യ ശാന്ത ചേച്ചി സുരേഷ് ഗോപിയെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സുരേഷ് ഗോപി രാജൻ ചേട്ടനെ സിഗരറ്റ് വലിക്കാൻ അനുവദിക്കാത്തത്. ഇത് കണ്ടാൽ ഞാൻ അപ്പോൾ സുരേഷ് ഗോപിയോട് പറയും. അപ്പോൾ രാജൻ ചേട്ടൻ എന്നെ ചീത്ത പറയും എന്നും പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു.
അതൊക്കെ ഓർക്കുമ്പോഴും അതേപ്പറ്റി സംസാരിക്കുമ്പോഴും സങ്കടം വരും. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയില്ല. അദ്ദേഹം എവിടെയോ ഷൂട്ടിംഗിന് പോയി എന്നേ വിശ്വസിക്കുന്നുള്ളൂ എന്നും പൊന്നമ്മ ബാബു വ്യക്തമാക്കി.
Discussion about this post