പത്തനംതിട്ട : നൂറ്റൊന്നാം വയസിൽ മലചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ (101) തന്റെ പേരക്കുട്ടികൾക്കൊപ്പമാണ് പതിനെട്ടാംപടി ചവിട്ടിയത്. ആരുടെയും സഹായമില്ലാതെയും ഡോളിയിൽ കയറാതെയും മല ചവിട്ടുകയും പതിനെട്ടാം പടി കയറിയതാണ് മുത്തശ്ശി മാളികപ്പുറം ആളുകളിൽ ഒരിക്കൽ കൂടി ശ്രദ്ധയമായത്.
കഴിഞ്ഞ വർഷമാണ് പാറുക്കുട്ടിയമ്മ പേരക്കുട്ടികൾക്കൊപ്പം ആദ്യമായി ശബരിമലയിൽ എത്തിയത്.നിരവധി ആളുക്കൾ അയ്യനെ തേടി മല കയറുന്നുണ്ടെങ്കിലും നൂറാം വയസ്സിൽ ആദ്യമായിട്ടുള്ള മുത്തശ്ശിയുടെ ശബരിമല ദർശനം അന്ന് ഭക്തരിൽ കൗതുകം നിറച്ചിരുന്നു.
മണ്ഡലകാലം ആരംഭിച്ചപ്പോൾ തന്നെ മാല ഇട്ട് വ്രതമെടുത്ത് കെട്ടും നിറച്ചാണ് മുത്തശ്ശി മല കയറിയത്. ഇതോടെ പാറുക്കുട്ടിയമ്മ മറ്റു അയപ്പൻമാർക്കും മാതൃകയായി മാറിയിരിക്കുകയാണ്. വളരെ കാലങ്ങളായുള്ള ആഗ്രഹമാണ് നിറവേറിയത് ‘എന്ന് പാറുക്കുട്ടിയമ്മ അന്ന് പറഞ്ഞിരുന്നു.
Discussion about this post