കണ്ണൂർ : ഓടുന്ന ട്രെയിനിന് അടിയിൽ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ പന്ന്യൻപാറ സ്വദേശി പവിത്രനാണ് അത്ഭുതകരമായി രക്ഷപ്പെട്ടയാൾ . റെയിൽവേ ട്രാക്കിലൂടെ എന്നും പോവുന്നതാണ് . അന്ന് ഫോൺ വിളിച്ചു നടന്നുവരികയായിരുന്നു. വണ്ടി വരുന്നത് കണ്ടില്ല. ട്രെയിൻ മുന്നിലെത്തിയപ്പോഴാണ് കാണുന്നത്. അപ്പുറോം കഴിയില്ല ഇപ്പുറോം കഴിയില്ലെന്ന് കണ്ടതോടെ അവിടെ കുമ്പിട്ട് അങ്ങ് കിടന്നു. വണ്ടി അങ്ങ് പോയി. അതുതന്നെ. പവിത്രൻ പറയുന്നു.
വണ്ടി പോവുന്നത് വരെ അനങ്ങാതെ കിടന്നു. വണ്ടി പോയ ശേഷം എഴുന്നേറ്റ് വീട്ടിലേക്ക് പോയി. ഇപ്പോഴും അതിന്റെ പേടയിൽ നിന്ന് മാറിയിട്ടില്ല. വണ്ടി മുന്നിൽ വരുമ്പോൾ ആരായാലും പേടിക്കുമല്ലോ. ആ സമയത്ത് താൻ മദ്യപിച്ചിരുന്നൊന്നുമില്ല. അറിയാതെ ട്രെയിനിന് മുന്നിൽ പെട്ടുപോയതാണ് എന്നും പവിത്രൻ കൂട്ടിച്ചേർത്തു.
സ്‌കൂൾ വാഹനത്തിൽ കിളിയായി ജോലി ചെയ്യുകയാണ് പവിത്രൻ . വണ്ടി വെച്ചശേഷം കണ്ണൂരിൽ നിന്നും തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. ഇപ്പോഴും ഇതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. ട്രെയിൻ വന്നതിന്റെ ശബ്ദമോ ഹോണടിയോ ഒന്നും കേട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ചിറക്കലിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ പന്നേൻപാറയിൽവെച്ചായിരുന്നു സംഭവം നടന്നത്. ആരോ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് വീഡിയോ ചർച്ചാവിഷയമായി മാറുകയാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ എല്ലാവരും ആരാണ് അത്ഭുതയാൾ എന്ന് അന്വേഷിച്ചുവരികയായിരുന്നു.
Discussion about this post