നീലത്താമര എന്ന ചിത്രത്തിൽ ലാൽജോസ് മലയാള സിനിമയിൽ അവതരിപ്പിച്ച നായികയാണ് അർച്ചന കവി . ഒരിടയ്ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇപ്പോഴിതാ തിരിച്ച് വന്നിരിക്കുകയാണ്. ടൊവിനോ നായകനായി വരുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്. ഇപ്പോഴിതാ വിഷാദരോഗവുമായി പോരാടിയ നാളുകളെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് താരം.
ബിഗ്‌സ്‌ക്രീനിൽ എന്റെ മുഖം കണ്ടിട്ട് 10 വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാകുന്നു . ഐഡന്റിറ്റി എന്ന ചിത്രം എന്റെ ജീവിതത്തിലേക്ക് വന്നത് ഞാനേറ്റവും മോശം സമയത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു. സിനിമയോടു നീതി പുലർത്താൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്റെ മരുന്നുകൾ കഴിക്കുന്നത് എല്ലാം താളം തെറ്റി, വിഷാദവുമായി ഞാൻ പോരാടുകയായിരുന്നു, ആ സന്ദർഭത്തിലാണ് അഖിൽ പോൾ എന്ന സംവിധായകൻ് തന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നെ അദ്ദേഹം നല്ല സുഹൃത്തായി മാറി. ഞാൻ മരുന്ന് കഴിക്കുന്നുണ്ടോ എന്നെല്ലാം നോക്കി, ആ ബുദ്ധിമുട്ടേറിയ ദിവസങ്ങളിൽ എന്നൊടൊപ്പം നിന്നു,
പിന്നീട് താൻ ഡോക്ടറെ മാറ്റി. ഷൂട്ടിംഗ് സമയത്ത് ഒന്നും എനിക്ക് രോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല. ഇപ്പോൾ ഞാൻ മെച്ചപ്പെട്ട അവസ്ഥയിലാണ്. പക്ഷേ വീണ്ടും സ്‌ക്രീനിനെ അഭിമുഖീകരിക്കാൻ തയാറാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. പ്രസവമുറിയിൽ ആശങ്കയോടെ നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥയിലാണ് ഞാൻ . ആളുകൾക്ക് സിനിമ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ പുറത്തിരിക്കുകയാണ്. ആകാംക്ഷയോടെ എന്നും നടി വ്യക്തമാക്കി.
Discussion about this post