വേറുതെ ഇരിക്കുമ്പോൾ കൈകൾ വിറയ്ക്കാറുണ്ടോ ? ഇതിന് പിന്നുലുള്ളകാരണം എന്താണ് എന്ന് അറിയോ . കൈ വിറയ്ക്കുന്നത് നോർമൽ അല്ല എന്തായാലും. ഇങ്ങനെ വിറയ്ക്കുന്നുണ്ടെങ്കിൽ നിങ്ങൾ സൂക്ഷിച്ചോ… ഇതിന് പിന്നിൽ ഈ രോഗങ്ങളെ ഭയക്കണം .
ഉത്കണ്ഠ
ഉത്കണ്ഠയുള്ളവരിൽ ഇതിൻറെ ഭാഗമായി ബിപികൂടാം. അതുപോലെ തന്നെ ശരീരത്തിൽ ‘അഡ്രിനാലിൻ’ ഉത്പാദനവും കൂടാം. ഇതോടെ നെഞ്ചിടിപ്പ് കൂടുകയും പേശികളിൽ വിറയൽ ബാധിക്കുകയും ചെയ്യുന്നു.
ഷുഗർ.
രക്തത്തിലെ ഷുഗർനില താഴുമ്പോഴും കൈ വിറയലുണ്ടാകാം. പ്രമേഹത്തിന് ഇൻസുലിനോ മറ്റ് മരുന്നുകളോ എടുക്കുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്. തളർച്ച, വിശപ്പ്, അമിതമായ വിയർക്കൽ എന്നിങ്ങനെയുള്ള പ്രശ്‌നവും ഇതോടൊപ്പം തന്നെ കാണാം.
ഹൈപ്പർതൈറോയിഡിസം
തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഈ അവസ്ഥയിലും കൈ വിറയൽ കാണാറുണ്ട്.
നാഡീവ്യവസ്ഥ ബാധിക്കപ്പെടുമ്പോൾ
നാഡീവ്യവസ്ഥ ബാധിക്കപ്പെടുന്നതിൻറെ ഭാഗമായും കൈ വിറയൽ കാണാം. കൈകളിൽ മാത്രമല്ല തലയ്ക്കും ശബ്ദത്തിനുമെല്ലാം ഈ അവസ്ഥയിൽ വിറയൽ വരാം. അധികവും പ്രായമായവരിലാണ് ഇത് കാണപ്പെടുന്നത്.
പാർക്കിൻസൺസ്
പ്രായാധിക്യം മൂലമാണ് അധികവും പാർക്കിൻസൺസ് രോഗം ബാധിക്കുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗം ചലനത്തെയും കാര്യമായി പ്രശ്‌നത്തിലാക്കുന്നുണ്ട്. കൈ വിറയലിൽ ആരംഭിച്ച് ഈ വിറയൽ പിന്നെ ശരീരത്തിൽ പലയിടങ്ങളിലേക്കും പരക്കുകയാണ് ചെയ്യുന്നത്.
മൾട്ടിപ്പിൾ സെലെറോസിസ്
നാഡീവ്യവസ്ഥയെ ബാധിക്കുന്നൊരു രോഗമാണ് മൾട്ടിപ്പിൾ സെലറോസിസ്. ഇതിൻറെയൊരു രോഗ ലക്ഷണവും കൈ വിറയലാണ്. പേശികൾ അനിയന്ത്രിതമായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.
Discussion about this post