ഫാനിടാതെ നമ്മളിൽ പലർക്കും ഉറങ്ങാൻ കഴിയില്ല. അതിന് കുറിച്ച് ആലോചിക്കാൻ തന്നെ പറ്റില്ല .മഴക്കാലത്ത് പോലും ഫാൻ മുഴുവൻ വേഗതയിൽ ഇട്ടുകൊണ്ട് കിടന്നുറങ്ങുന്നവരാണ് പലരും. എന്നാൽ ഫാനിട്ട് കിടന്നുറങ്ങുന്നത് ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുമോ … ?
രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുന്നത് അത്ര നല്ല ശിലമല്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. രാത്രി മുഴുവൻ ഫാൻ ഇട്ട് കിടന്ന് ഉറങ്ങിയാൽ ശ്വാസതടസം , ആസ്മ , അപസ്മാരം പോലുള്ള പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് പഠനങ്ങൾ പറയുന്നു.
അതുപോലെ എത്രയൊക്കെ വൃത്തിയാക്കിയാലും ഫാനിലെ പൊടി പോകില്ല. ഇത് നമ്മുടെ ശരീരത്തിലെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കും . കൂടാതെ ശരീരത്തിൽ കൂടുതൽ നേരം കാറ്റടിക്കുന്നത് ചർമ്മം വരളാൻ കാരണമാകും. ചർമ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിർജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഈ കാരണത്താലാണ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ക്ഷീണിതരായി കാണപ്പെടാൻ കാരണം.
Discussion about this post