എറണാകുളം: ഫഹദ് ഫാസിലിനെക്കുറിച്ചുള്ള തന്റെ പ്രവചനം തെറ്റിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. ബറോസുമായി ബന്ധപ്പെട്ട് സൺ മ്യൂസികിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഫാസിലിന്റെ മകനൊപ്പം അഭിനയിക്കുക എന്നത് വലിയൊരുകാര്യമാണെന്നും മോഹൻലാൽ പറഞ്ഞു. ഫഹദ് മോഹൻലാലിനെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മോഹൻലാൽ വാചാലനായത്.
ബാല്യകാലം മുതൽ എനിക്ക് ഫഹദിനെ അറിയാം. കുടുംബവുമായിട്ടും നല്ല ബന്ധമാണ്. ഫഹദ് അമേരിക്കയിൽ പഠിക്കുമ്പോൾ ഒരിക്കൽ ഫാസിൽ സാർ എന്നോട് ചോദിച്ചു. ഫഹദ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയാൽ അവനെ എങ്ങനെ റേറ്റ് ചെയ്യും?.
അവൻ വരട്ടെ അഭിനയിക്കട്ടെ, നിങ്ങൾ എന്നെ എങ്ങനെയാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. അത് പോലെ ആയിരിക്കും അവനും. എന്റെ ആ പ്രവചനം തെറ്റിയില്ല. ഫഹദ് മികച്ച നടൻ ആണ്. എന്റെ ആദ്യ സിനിമയു
ടെ സംവിധായകൻ ആണ് ഫാസിൽ. എമ്പുരാനിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അതുപോലെ അദ്ദേഹത്തിന്റെ മകനൊപ്പം അഭിനയിക്കുക എന്നതും വലിയ കാര്യം ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Discussion about this post