ആലപ്പുഴ: വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. ആലപ്പുഴ ആറാട്ടുപുഴയിൽ 81 കാരി കാർത്യായനിയമ്മ മരിച്ച സംഭവത്തില്‍ ആണ് നിര്‍ണായക കണ്ടെത്തല്‍. കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത് എന്ന് പോലീസ് കണ്ടെത്തി. തെരുവ് നായ കടിച്ച ശേഷം രണ്ടുമണിക്കൂറോളം കാർത്ത്യായനി വീട്ടുമുറ്റത്ത് കിടന്നുവെന്നുമാണ് കണ്ടെത്തൽ.
ഇന്നലെയാണ് കാർത്യായനിയമ്മയെ തെരുവുനായ കടിച്ചു കൊന്നത്. മുഖത്തുൾപ്പെടെ പരിക്കുണ്ടായിരുന്നു. കാർത്യായനിയുടെ ഇളയ മകനായ പ്രകാശ് ജോലിക്കായി പുറത്തു പോയപ്പോഴായിരുന്നു ആക്രമണം.
ഇവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post