ക്രിസ്മസ് ദിനമായ ഇന്ന് മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ഇന്ന് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബറോസിനെ വെറിട്ടു നിർത്തുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രിവ്യൂ ഷോ കാണാൻ വന്ന പ്രണവിന്റെ ചിത്രങ്ങളാണ്.
ചെന്നൈയിൽ നടന്ന പ്രിവ്യൂ ഷോ കാണാൻ ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയക്കും ഒപ്പം കുടുംബസമേതമാണ് മോഹൻലാൽ എത്തിയത് . പല പ്രമുഖ നടൻമാരും പ്രിവ്യൂ ഷോ കാണാൻ എത്തിയിരുന്നു. എന്നാൽ മോഹൻലാലിന്റെ മകൻ പ്രണവിന്റെ ചത്രങ്ങളാണ് ചർച്ചയായി മാറിയത്. അത് മറ്റൊന്നും കൊണ്ടല്ല. സുചിത്രയ്ക്കും മകളായ വിസ്മയക്കും ഒപ്പം മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നു . തിയേറ്ററിലേക്ക് വരുമ്പോഴും സിനിമ കണ്ട് തിരിച്ചിറങ്ങി പോകുമ്പോഴുമെല്ലാം പ്രണവിനൊപ്പം ഒരു അജ്ഞാത സുന്ദരിയെ കാണാം. അതും വിദേശിയായ ഒരു വനിത. അവരെ സഹോദരിക്കൊപ്പം കാറിലേക്ക് കയറ്റി അയക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് .
ഇതിന് മുൻപും വിദേശ വനിതയെ പ്രണവിനൊപ്പം കണ്ടിട്ടുണ്ട് . അതിന്റെ വീഡിയോകളും പ്രചരിച്ചിരുന്നു . എന്നാൽ ആദ്യമായാണ് താരകുടുംബത്തിനൊപ്പം ഒരു മിസസ്റ്ററി ഗേൾ പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.
വർഷങ്ങൾക്കുശേഷം സിനിമയിൽ അഭിനയിച്ചശേഷം റിലീസിന് പോലും കാത്തുനിൽക്കാതെ യാത്രകൾക്കായി പോയതാണ് പ്രണവ്. മാസങ്ങൾക്കുശേഷം ഇപ്പോഴാണ് പ്രണവ് പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർ വീഡിയോക്ക് നിരവധി കമന്റുകളാണ് കുറിക്കുന്നത്. ഇത് ആരാണ് ….. ? പ്രിയദർശനും ലിസിക്കും ലഭിച്ചത് പോലെ മോഹൻലാലിന്റെയും സുചിത്രയുടെയും മരുമകളും വിദേശിയാണോ എന്നുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട് .
Discussion about this post