ശ്രീനഗർ; ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് സഞ്ചരിക്കാനായി അത്യാഡംബരകാർ വാങ്ങാൻ ഒരുങ്ങുന്നതായി വിവരം. എട്ട് ടൊയോട്ട ഫോർച്യൂൺ കാറുകളാണ് ജമ്മുകശ്മീരിന്റെ പുതിയ മുഖ്യമന്ത്രിക്കായി വാങ്ങുന്നത്. 3.04 കോടി രൂപയാണ് ഇതിനായി ചെലവിടുകയത്രേ. ഇതിന് പണം അനുവദിച്ച് ഗതാഗതവകുപ്പ് ഉത്തരവിട്ടു.
ഡൽഹിയിലും രണ്ട് ജമ്മുവിലും ശ്രീനഗറിലുമാണ് വാഹനങ്ങൾ സഞ്ചരിക്കുക. ഉത്തരവിനോട് പ്രതികരിച്ച്, മുൻ ശ്രീനഗർ മേയർ ജുനൈദ് മാട്ടു, സർക്കാരിന്റെ മുൻഗണനകളെ വിമർശിച്ചുകൊണ്ട് എക്സിലെ ഒരു പോസ്റ്റിൽ അബ്ദുള്ളയ്ക്കെതിരെ രംഗത്തെത്തി. സർക്കാരിന്റെ നയങ്ങളെയും ധൂർത്തിനെയും വിമർശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ള വാഹനമാണ് ടൊയോട്ടയുടെ ഫോർച്ച്യൂൺ. 35 ലക്ഷവും അതിലധികവുമാണ് വാഹനം സ്വന്തമാക്കാനായി ചെലവിടേണ്ട തുക. ഏഴ് വേരിയന്റിലും കളറിലുമാണ് ഇത് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post