പാടുകളും മുഖക്കുരുവും ഇല്ലാതെ, നല്ല നല്ല തിളക്കമുള്ള ചർമം നേടണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അതിനായി പല ട്രീറ്റ്മെന്റുകളും മരുന്നുകളും എല്ലാം ഉപയോഗിച്ച് മടുത്തിട്ടുണ്ടാകും. എന്നാല്‍, ഇതൊന്നും ഒരു ശാശ്വതമായ പരിഹാരം അല്ലെന്നതാണ് സത്യം.
എന്നാല്‍, ഒറ്റ ഉപയോഗത്തിൽ ഫലം ലഭിക്കുന്നതും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതുമായ ഒരു ഫേസ് പാക്ക് നോക്കാം.
ശർക്കര, ഈന്തപ്പഴം, പാൽ, അരിപ്പൊടി, ഇരട്ടിമധുരം, തൈര് എന്നിവയാണ് ഇതിന് ആവശ്യം.
ആദ്യം ഒരു കഷ്ണം ശർക്കരയും 3 ഈന്തപ്പഴവും കാൽ ഗ്ലാസ് പാലിൽ കുതിർക്കാൻ വയ്ക്കുക. രണ്ട് മിനിട്ട് വച്ചശേഷം അരച്ചെടുക്കുക. ഇതിലേക്ക് 1 ടീസ്‌പൂൺ അരിപ്പൊടി, 1 ടീസ്‌പൂൺ
ഇരട്ടിമധുരം, 1 ടീസ്‌പൂൺ തൈര് എന്നിവ ചേർത്ത് പാക്ക് രൂപത്തിലാക്കുക.
നന്നായി കഴുകി വൃത്തിയാക്കിയ മുഖത്ത് നേരത്തേ തയ്യാറാക്കി വച്ച ഫേസ്പാക്ക് പുരട്ടിക്കൊടുക്കുക. 40 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്.
Discussion about this post