ആഴ്ചയിൽ ഒരുനേരമെങ്കിലും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ പുറത്തുനിന്നുള്ള ഈ ആഹാരം കഴിക്കൽ ശീലം നമ്മുടെ ശരീരഭാരം നല്ലരീതിയിൽ വർദ്ധിപ്പിക്കുകയും ചെയ്യും. ഇതറിഞ്ഞിട്ടും റെസ്റ്റോറന്റ് ഭക്ഷണത്തെ ഒഴിവാക്കാനാകാത്ത സാഹചര്യമാണോ നിങ്ങൾക്കുള്ളത്? എങ്കിലിതാ കിടിലൻ ടിപ്പ്.
ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ ഒരുനാരങ്ങ വെള്ളം ഓർഡർ ചെയ്ത് കുടിച്ചുകൊള്ളൂ. ഇത് നിങ്ങളുടെ പകുതി ടെൻഷൻ കുറയ്ക്കും. ഗ്ലൈസെമിക് സൂചിക ഉയർന്ന ഭക്ഷണങ്ങളിലെ അന്നജം പഞ്ചസാരയായി മാറുന്നത് കുറയ്ക്കാൻ നാരങ്ങയ്ക്ക് സാധിക്കും. അത് രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം പതിയെ ആക്കും. ഇത് കൂടാതെ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. വയറുനിറഞ്ഞ ഒരുഫീൽ ഇതുണ്ടാക്കും.
ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുൻപ് നാരങ്ങവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. നാരങ്ങയിലെ സിട്രിക് ആസിഡ് ആണ് വയറ്റിലെ ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നത്. ഇതാണ് ദഹനത്തെ സഹായിക്കുന്നത്.
ചെറുനാരങ്ങയിലുള്ള ‘പെക്ടിൻ’ എന്ന ഫൈബർ വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ നമ്മെ വളരെയധികം സഹായിക്കുന്നു.
#hotelfood #weightgain #fat #health













Discussion about this post