തിരുവനന്തപുരം: ക്യൂ തെറ്റിച്ചതിന്റെ പേരിൽ ബിവറേജസിന് മുൻപിൽ സംഘർഷം. ആര്യനാട് ബിവറേജസ് ഔട്ട്‌ലെറ്റിന് മുൻപിലാണ് സംഭവം. തമ്മിൽ തല്ലിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാൻ എത്തിയ ആൾ വരി മറികടന്നതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇത് മറ്റുള്ളവർ ചോദ്യം ചെയ്തു. ഇതോടെ വാക്കു തർക്കം ആരംഭിച്ചു. പിന്നീട് ഇത് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഇതോടെ ബിവറേജസ് ജീവനക്കാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം.
Discussion about this post