ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും ഇളയമകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9മണിയോടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇരുവരുടെയും ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായിരുന്ന എൻ എം വിജയൻ, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ഒരാൾ കൂടിയാണ്.
സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ഉയരുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം.
Discussion about this post