തൃശ്ശൂർ: ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു. സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് ആണ് കൊല്ലപ്പെട്ടത്. കമ്പിവടികൊണ്ട് മർദ്ദിച്ച് കൊന്ന ശേഷം സൈനുലിന്റെ മൃതദേഹം പുഴയിലേക്ക് എറിയുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സൈനുലിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. പിന്നീട് പോസ്റ്റ്‌മോർട്ടത്തിൽ സൈനുലിനെ അടിച്ച് കൊലപ്പെടുത്തിയത് ആണെന്ന് വ്യക്തമാകുകയായിരുന്നു. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ് സൈനുൽ.
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. ചെറുതുരുത്തി സ്വദേശികളായ സജീർ, സഹോദരൻ റജീബ്, അഷ്‌റഫ്, ഷെഹീർ, പുതുശ്ശേരി സ്വദേശികളായ സുബൈർ , മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്.
Discussion about this post