തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. ഇതോടെ സ്വർണം പവന് വീണ്ടും 57,000 രൂപയായി. 7125 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വിപണി വില. തുടർച്ചയായ രണ്ടാം തവണയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്.
സ്വർണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ആണ് വർദ്ധിച്ചത്. മൂന്ന് ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന സ്വർണവില ഇന്നലെ വർദ്ധിക്കുകയായിരുന്നു. 80 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ വർദ്ധനവ്. വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
18 കാരറ്റ് സ്വർണത്തിന്റെ വിലയും വർദ്ധിച്ചിട്ടുണ്ട്. 20 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 18 കാരറ്റ് സ്വർണം ഗ്രാമിന് 5885 രൂപയായി. അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. 95 രൂപയാണ് ഹാൾമാർക്ക് വെളളി ഒരു ഗ്രാമിന്റെ വില.
കഴിഞ്ഞ ശനിയാഴ്ച 56,800 ആയിരുന്നു സ്വർണ വില. തുടർന്ന് ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ വില മാറ്റമില്ലാതെ തുടർന്നു. ഇതിന് പിന്നാലെ വില കൂടുകയായിരുന്നു.
Discussion about this post