ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്ങിനിടെ അതീവ രഹസ്യ സ്വഭാവമുള്ള സൈനികരഹസ്യം പുറത്തുവിട്ട് ഗെയിമർ. ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുന്നതിനിടെയാണ് യൂറോപ്യൻ യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിനെ സംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കിത്. ഇറ്റാലിയൻ സൈന്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്.
അടുത്തിടെ യൂറോപ്യൻ യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ ആനിമേറ്റഡ് പതിപ്പ് ഗെയിമിൽ ഉൾപ്പെടുത്തിയിരുന്നു. ഗെയിമിങ്ങിനിടെ നടന്ന സംവാദം വലിയ തർക്ത്തിലേക്ക് നീങ്ങുകയും ഒരാൾ വിമാനവുമായി ബന്ധപ്പെട്ട രേഖ പരസ്യമാക്കുകയുമായിരുന്നു. സൈനികരഹസ്യം ചോർന്നെന്ന് മനസിലായതോടെ ഇറ്റാലിയൻ പ്രതിരോധമന്ത്രാലയം അടിയന്തര നടപടി ആരംഭിച്ചു. ഗെയിമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് രേഖ നീക്കം ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ. ഗെയിമറുടെ അക്കൗണ്ട് ഇതിനോടകം തന്നെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. രഹസ്യ സ്വഭാവമുള്ള രേഖ പരസ്യമാക്കുമെന്ന് പ്രഖ്യാപിച്ച സമയം തന്നെ ഗെയിമിംഗ് പ്ലാറ്റ്‌ഫോം ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവത്രേ. എന്നാൽ ഇയാൾ ഇത് അവഗണിച്ച് രേഖ പോസ്റ്റ് ചെയ്യുകയായിരുന്നു.
സൗജന്യമായി കളിക്കാവുന്ന റിയൽ ടൈം മൾടി പ്ലെയർ ഗെയിമാണ് വാർ തണ്ടർ. യഥാർത്ഥ സൈനിക യുദ്ധവിമാനങ്ങളുടേയും വാഹനങ്ങളുടേയും അനിമേറ്റഡ് പതിപ്പാണ് ഗെയിമിലുള്ളത്.
Discussion about this post