കൊച്ചി: മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ സംവിധായകനായി എത്തിയ ആദ്യ സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് താരം. ആദ്യ സംവിധാന സംരംഭം ശ്രദ്ധിക്കപ്പെട്ടതിലും പ്രശംസിക്കപ്പെട്ടതിലും മോഹൻലാൽ സന്തോഷം പങ്കുവച്ചു.
നൂതന സംവിധാനങ്ങളോടെയാണ് ചിത്രം പുറത്തിറക്കിയതെന്നും എല്ലാവരും ചിത്രം ഈ മനസോടെ ആസ്വദിക്കണമെന്നും മോഹൻലാൽ പറഞ്ഞു. തന്നെ സംബന്ധിച്ച് ഇതൊരു നിയോഗമാണ്. ഒരു ഭാഗ്യവുമാണ്. 1650 ദിവസങ്ങൾ നീണ്ട ഷൂട്ടിംഗ് പ്രക്രിയയാണ് ചിത്രത്തിനുണ്ടായിരുന്നത്. ഇതിൽ നിന്ന് ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടയതെന്നും മോഹൻലാൽ പറഞ്ഞു
ബറോസ് തികച്ചും വേറിട്ട ഒരു ചിത്രമാണെന്ന് മോഹൻലാൽ പറഞ്ഞു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ചിത്രമാണ് ബറോസ് എങ്കിലും ഇത് കുട്ടികൾക്ക് മാത്രമുള്ളതല്ല. ഇപ്പോഴും ഉള്ളിൽ ഒരു കുട്ടിയുടെ മനസ് സൂക്ഷിക്കുന്ന എല്ലാവർക്കും ബറോസ് ഇഷ്ടമാകുമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
Discussion about this post