അമിതവണ്ണം കുറച്ച് ആരോഗ്യത്തോടെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽപലരും. അതിനായി പഠിച്ച പണി പതിനെട്ടും എടുക്കാറുമുണ്ട്. വണ്ണം കുറയ്ക്കൽ യാത്രയിൽ ഉള്ളപലരും പിന്തുടരുന്ന ഒന്നാണ് ഓട്‌സ്. സ്മൂത്തിയായും ദോശയായും പുട്ടായും ഓവർനൈറ്റ് ഓട്‌സ് ആയുമെല്ലാം പ്രഭാതഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്താറുണ്ട്. പുളിച്ച ഓട്‌സ് ഇങ്ങനെ കഴിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ പുതിയ സോഷ്യൽ മീഡിയ ഡയറ്റ് ട്രെൻഡ്, ‘ഓട്സെംപിക്’ എന്നാണ് അറിയപ്പെടുന്നത്. ഇത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി ആളുകൾ പറയുന്നു.
ഓട്സെംപിക്കിന്റെ പേരിൽ നിന്നാണ് ഓട്സെംപിക് വന്നത്. ഒരു പിടി പ്ലെയിൻ റോൾഡ് ഓട്സ് നാരങ്ങാനീരും വെള്ളവും ചേർത്ത് ബ്ലെൻഡറിൽ ഇട്ട് അടിച്ചെടുക്കുന്നു. ഇത് എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും കഴിക്കുന്നത് പ്രതിമാസം 8-10 കിലോഗ്രാം വരെ കുറയ്ക്കാൻ വരെ സഹായിക്കുമെന്ന്, ഈ രീതി പിന്തുടരുന്ന ആളുകൾ പറയുന്നു. Oatzempic ചലഞ്ചിൽ പങ്കെടുക്കുന്ന TikTokers എല്ലാ ദിവസവും കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും പാനീയം കഴിക്കാൻ അഭ്യർത്ഥിക്കുന്നു.നല്ല രീതിയിൽ വണ്ണം കുറയ്ക്കാൻ കഴിഞ്ഞതായി പലരും അവകാശപ്പെടുന്നു.
എന്നാൽ പുളിച്ച ഓട്‌സ് മാത്രം കഴിക്കുന്നത് ഗുരുതരമായ പോഷകാഹാരക്കുറവിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിവിധ മാക്രോ, മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമായ ഓട്‌സ് കഴിക്കുന്നത് നല്ലതാണെങ്കിലും ശരീരം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് മറ്റ് ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടങ്ങൾ ആവശ്യമാണ്. ദിവസവും വളരെ കുറച്ച് കാലറി മാത്രം കഴിക്കുന്നതും ആരോഗ്യകരമല്ല
ഓട്സിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഫൈബറും കൊണ്ട് സമ്പുഷ്ടമാണ് ഓട്‌സ്. ഓട്സ് നാരുകളാൽ സമ്പന്നമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
Discussion about this post