മാറ്റി നിർത്തപ്പെടേണ്ടവരല്ല, തങ്ങൾ എന്നും സമൂഹത്തിന്റെ മുൻനിരയിൽ തന്നെ തങ്ങൾക്കും സ്ഥാനമുണ്ടെന്നും തെളിയിച്ചിട്ടുള്ള ട്രാൻസ്‌ജെൻഡർ മേക്ക്അപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. പ്രതിസന്ധികളിൽ നിന്നും പോരാടി മുന്നോട്ട് വന്ന് ഇന്ന് പ്രശസ്തരായ സെലിബ്രിറ്റി മേക്ക്അപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായി മാറിയ രഞ്ജു തന്റെ അഭിപ്രായങ്ങളും എന്നും തുറന്ന് പറയാറുണ്ട്. ട്രാൻജെൻഡർ കമ്യൂണിറ്റിക്ക് വേണ്ടി ശക്തമായി പ്രവർത്തിക്കുന്ന രഞ്ജു രഞ്ജിമാർ തന്റെ കമ്യൂണിറ്റിയിൽ വന്ന മാറ്റങ്ങൾ തുറന്ന് പറയുകയാണ്.
ഒരുപാട കഴിവുള്ള ട്രാൻജെൻഡർ മേക്ക്അപ്പ് ആർട്ടിസ്റ്റുകൾ സമൂഹത്തിന്റെ പലയിടങ്ങളിലായി ഇന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് രഞ്ജു പറയുന്നു. പൊതുകാര്യങ്ങളിൽ എന്നും അഭിപ്രായങ്ങൾ തുറന്നുപറയാൻ ശ്രമിക്കാറുണ്ട്. എന്നാൽ, അത്തരത്തിൽ കാര്യങ്ങൾ തുറന്ന് പറയുന്നത് പലപ്പോഴും ജോലിയെ നല്ല രീതിയിൽ ബാധിക്കാറുണ്ടെന്നും രഞ്ജു പറയുന്നു. സോഷ്യൽ മീഡിയയിൽ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും പറയുന്നവരുണ്ട്. ജനങ്ങളെ മാാറ്റാൻ നമുക്ക് ഒരിക്കലും കഴിയില്ല. പൊതുകാര്യങ്ങളിൽ അഭിപ്രായങ്ങൾ തുറന്ന് പറയാറുണ്ട്. എന്നാൽ, അതിന് ഒരുപാട് വിമർശനങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നുണ്ടെങ്കിൽ അതിശന കുറിച്ച് നന്നായി പഠിച്ച ശേഷം മാത്രമേ താൻ പറയാറുള്ളൂ.. അതുകൊണ്ട് തന്നെ വിമർശനങ്ങളെ കാര്യമായി എടുക്കാറില്ല. എങ്കിലും പലപ്പോഴും കാര്യങ്ങൾ തുറന്ന് പറഞ്ഞ് ജോലിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.
വളരെ സുരക്ഷിതമായ ജോലിയാണ് തന്റേത്. ആത്മാർത്ഥതയും ക്രിയാത്മകതയും സത്യസന്ധതയുമെല്ലാം ഉണ്ടെങ്കിൽ ഈ ജോലിയിൽ വിജയിക്കാൻ സാധിക്കും. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ നിന്നും നിരവധി പേർ ഇപ്പോൾ ഈ ജോലി തിരഞ്ഞെടുക്കുന്നുണ്ട്. അതിൽ താൻ വളരെയധികം സന്തോഷിക്കുന്നുണ്ട്. ഈ സ്വീകാര്യതയ്ക്ക് വേണ്ടിയാണ് തങ്ങൾ ഈ ജോലി തിരഞ്ഞെടുത്തതെന്നും രഞ്ജു പറഞ്ഞു.
ട്രാൻസ്‌ജെൻഡറുകൾ തെരുവുകളിൽ നിന്ന് തെരുവുകളിൽ നിന്ന് പണം സമ്പാദിക്കുന്നുവെന്ന തെറ്റിദ്ധാരണ ഇന്നും നിലനിൽക്കുന്നുണ്ട്. പലയിടത്തും ട്രാൻസ്‌ജെൻഡറുകളെ അധികമായി കാണുന്നതിനെ പറ്റി പറയുന്നത് കേൾക്കാറുണ്ട്. അവരെല്ലാം അവിടെ പോയതുകൊണ്ടല്ലേ ഇത് കാണാൻ പറ്റുന്നത്. ഇവർക്കെല്ലാം ഭാര്യയും മക്കളും എല്ലാം ഉള്ളവരല്ലേ.. അങ്ങനെയുള്ളവർ എന്തിനാണ് ട്രാൻസ്‌ജെൻഡറുകളുടെ അടുത്തേക്ക് പേവുന്നത്. തങ്ങളുടെ കമ്യൂണിറ്റിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ താത്പര്യമില്ലെന്ന് തീരുമാനിച്ചാൽ കഴിയുന്ന കാര്യമല്ലേ ഉള്ളൂ.. ഇതിന് എത്രപേർ തയ്യാറാവുമെന്ന് നോക്കിയാൽ മതി. കുടുംബം പുലർത്താൻ കഴിവുള്ളവരാണ് തങ്ങളിൽ പലരെയും തിരഞ്ഞ് പോവുന്നത്. യോഗ്യതയില്ലാത്തവരാണ് വിമർശിക്കുന്നതെന്നും രഞ്ജു രഞ്ജിമാർ കൂട്ടിച്ചേർത്തു.
Discussion about this post