മുംബൈ: ലഷ്‌കർ ഇ ത്വയ്ബ ഭീകരനും മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയുമായ അബ്ദുൾ റഹ്‌മാൻ മക്കി മരിച്ചതായി സൂചന. പാകിസ്താനിലെ ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൃദയാഘാതം ആണ് മരണ കാരണം.
ഏറെ നാളായി ഇയാൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിച്ച് പോരുകയായിരുന്നുവെന്നാണ് വിവരം. അടുത്തിടെ മക്കിയുടെ പ്രമേഹത്തിന്റെ അളവ് വലിയ തോതിൽ വർദ്ധിച്ചിരുന്നു. ഇതേ തുടർന്ന് ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെ വെളളിയാഴ്ച ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയായ മക്കിയെ 2019 മുതൽ പാകിസ്താൻ സർക്കാർ വീട്ടുതടങ്കലിൽ പാർപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ പൊതുമദ്ധ്യത്തിൽ വരുന്നത് കുറഞ്ഞു. 2023 ൽ ഇയാളെ യുഎൻ സുരക്ഷാ കൗൺസിൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post